Charity - 2025

മുന്നോട്ട് പോകണമെങ്കില്‍ ഇനിയും വേണം 8 ലക്ഷം രൂപ: കരുണയുടെ കരങ്ങള്‍ കാത്ത് കണ്ണീരോടെ വിലാസിനി

പ്രവാചക ശബ്ദം 22-03-2021 - Monday

കണ്ണൂർ ജില്ലയിലെ ആറളം ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ വെളിമാനത്ത് താമസിക്കുന്ന വിലാസിനി എന്ന സഹോദരിയെ ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ പരിചയപ്പെടുത്തിയിരിന്നു. ഭർത്താവും മാതാപിതാക്കളും മരണപ്പെട്ട 45 വയസ്സ് മാത്രം പ്രായമുള്ള വിലാസിനി കഴിഞ്ഞ ഏഴു വർഷങ്ങളായി കിഡ്നി രോഗിയാണ്. രണ്ട് കിഡ്നികളും തകരാറിലായതിനെ തുടര്‍ന്നു മൂന്നര വർഷങ്ങളായി ഡയാലിസിസ് നടത്തിവരികയാണ് അവര്‍. കിഡ്നി മാറ്റി വയ്ക്കേണ്ട അടിയന്തര സാഹചര്യമാണ് നിലവിലുള്ളത് എങ്കിലും അതിനാവശ്യമായ വൻതുക കണ്ടെത്തുവാനുള്ള ബുദ്ധിമുട്ട് മൂലം നിസ്സഹായയായി കഴിയുകയാണ് ഈ സഹോദരി. ശരീരത്തിന്റെ സകല ക്ഷീണവും കടിച്ചമര്‍ത്തി രാവിലെ ഭക്ഷണം പാകപ്പെടുത്തി ഉച്ചത്തേക്കുള്ള ആഹാരവും തയാറാക്കി ഒറ്റയ്ക്കു ബസില്‍ യാത്ര ചെയ്തു ഡയാലിസിസിന് പോകുന്ന ഈ സാധു സ്ത്രീയ്ക്കു വൃക്ക പകുത്തു നല്കാന്‍ ചേച്ചി രാധാമണി തയാറായിട്ടുണ്ട്.

പത്തു ലക്ഷം രൂപയ്ക്കു മേല്‍ ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സകള്‍ക്കും ഇതുവരെ സമാഹരിക്കുവാന്‍ കഴിഞ്ഞത് ആകെ 2.15 ലക്ഷം രൂപയാണ്. 7.85 ലക്ഷം രൂപയുടെ കുറവ്. ഒൻപത് സെൻറ് സ്ഥലവും ഇനിയും പണി തീരാത്ത ഒരു വീടുമാണ് വിലാസിനിയുടെ ആകെ സമ്പാദ്യം. ഏക ആശ്രയമായിരിന്ന ഭര്‍ത്താവ് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലിവര്‍ സിറോസിസ് ബാധിതനായതിനെ തുടര്‍ന്നു മരണമടഞ്ഞു. ജീവിതാവസ്ഥ ദയനീയമായപ്പോള്‍ ഉറ്റവരും ഉടയവരും അവഗണിക്കുകയായിരിന്നു. ശാരീരിക ക്ഷീണവും ഒറ്റയ്ക്കുള്ള ജീവിതവും ഇപ്പോള്‍ വിലാസിനിയെ കൂടുതല്‍ പ്രയാസത്തിലാഴ്ത്തിയിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇതുവരെ നടത്തിയ എല്ലാ ടെസ്റ്റുകളും അനുകൂലമാണെങ്കിലും 8 ലക്ഷം രൂപ എന്ന ഭീമമായ തുക ഇവര്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളി വാക്കുകള്‍ക്ക് അതീതമാണ്. മുന്‍പ് വിലാസിനിക്ക് വേണ്ടി നല്കിയ വാര്‍ത്തയെ തുറവിയോടെ സമീപിച്ച നിരവധി സുമനസുകളുടെ കരുതല്‍ കൊണ്ടാണ് 2.15 ലക്ഷം രൂപ സ്വരുകൂട്ടാന്‍ കഴിഞ്ഞത്. ഇനിവേണ്ടതാകട്ടെ, ഇതിന്റെ നാലിരട്ടിയോളം തുക. ദൈവം നമ്മുക്ക് നല്‍കിയ ജീവിതമാര്‍ഗ്ഗത്തിന്റെ, വരുമാനത്തിന്റെ അല്‍പഭാഗം ഈ നിര്‍ധനയായ ഈ സഹോദരിയ്ക്ക് നല്കുമ്പോള്‍ നാമ്പിടുക പുതിയ ഒരു ജീവിതമായിരിക്കും. നല്‍കില്ലേ, ഈ പാവത്തിന് ഒരു കൈത്താങ്ങ്?

വിലാസിനിയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍: ‍

Account Holder's Name: ‍ Vilasini

Account No: ‍ 42572610008675

Bank : ‍ Syndicate Bank

IFSC Code : ‍ SYNB0004257

മൊബൈല്‍ നമ്പര്‍: ‍ 8606943807

Posted by Pravachaka Sabdam on 

Related Articles »