Events
സഭൈക്യത്തിന്റെ വിശ്വാസപ്രഖ്യാപനവുമായി രണ്ടാം ശനിയാഴ്ച കൺവെൻഷൻ ജൂൺ 11 ന്
ബാബു ജോസഫ് 06-06-2016 - Monday
പാരമ്പര്യ സഭകളുടെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ട് വ്യത്യസ്ത ആചാരാനുഷ്ടാനങ്ങൾ പിൻതുടരുമ്പോഴും ക്രിസ്തുവിൽ നാം ഒന്നാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ജൂൺ 11 ന് ബർമിംങ്ഹാം ബഥേൽ സെന്ററിൽ നടക്കും.
യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭയുടെ ഇടുക്കി രൂപതാധ്യക്ഷനും, പ്രമുഖ വചനപ്രഘോഷകനും വാഗ്മിയും ക്രൈസ്തവ ചാനലുകളിൽ ആത്മീയ പ്രഭാഷണരംഗത്തെ സ്ഥിരം സാന്നിദ്ധ്യവുമായ, ബിഷപ്പ് സഖറിയാസ് മാർ പീലക്സിനോസ് തന്റെ നർമ്മം കലർന്ന വാക്കുകളിൽ ദൈവസ്നേഹം പങ്കുവയ്ക്കുമ്പോൾ, ശക്തവും കൃത്യവുമായ വചന സന്ദേശത്തിലൂടെ ഇംഗ്ലണ്ടിലെ കേരളാ ലത്തീൻ കത്തോലിക്കാ സഭയുടെ ചാപ്ലയിൻ ഫാ ജോൺസൺ അലക്സാണ്ടറും വചനവേദിയിൽ സോജിയച്ചനോടൊപ്പം ഒരുമിക്കുമ്പോൾ അത് യൂറോപ്പിന്റെ നവസുവിശേഷവത്കരണത്തിൽ ക്രൈസ്തവ സഭകളുടെ ഒരുമിച്ചുള്ള പ്രവർത്തനങ്ങളുടെ തുടക്കമായിത്തീരും.
ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന യൂണിവേഴ്സൽ ബൈബിൾ കൺവെൻഷനിലേക്ക് ഇത്തവണ ,പ്രോ ലൈഫ് രംഗത്തെ ശുശ്രൂഷകളിലൂടെയും, ജയിലുകളിൽ കുറ്റവാളികൾക്കുവേണ്ടിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും യൂറോപ്പിന്റെ മദർ തെരേസയെന്ന വിശേഷണത്തിനർഹയായിത്തീർന്ന പ്രശസ്ത സുവിശേഷപ്രവർത്തക റോസ് പവലും എത്തിച്ചേരും.
ഒരേസമയം മലയാളത്തിലും,ഇംഗ്ലീഷിലും നടക്കുന്ന നടക്കുന്ന കൺവെൻഷന്റെ ഏറ്റവും പ്രധാന സവിശേഷത യുവതീയുവാക്കൾക്കും കുട്ടികൾക്കും വേണ്ടി വിവിധ ക്ലാസ് അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ശുശ്രൂഷകൾതന്നെയാണ്. സെഹിയോൻ മിനിസ്ട്രി ശുശ്രൂഷകളുടെ പ്രധാന പ്രാർത്ഥനാ കേന്ദ്രമായ സിസ്റ്റർ. ഡോ. മീന നേതൃത്വം നൽകുന്ന ബർമിംങ്ഹാമിലെ നിത്യാരാധനാ ചാപ്പലിൽ സെഹിയോൻ ടീമംഗങ്ങൾ ഉപവാസപ്രാർഥനകളിലൂടെ യും,യൂറോപ്പിന്റെ വിവിധയിടങ്ങളിൽ ആളുകൾ അഖണ്ഡ ജപമാലയിലൂടെയും കൺവെൻഷന്റെ ആത്മീയ വിജയത്തിനായി ഒരുങ്ങുകയാണ്.
ജൂൺ 11 ന് ശനിയാഴ്ച രാവിലെ 8 മണിക്ക് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷകൾ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ വൈകിട്ട് 4 ന് അവസാനിക്കും. ഈശോയുടെ തിരുഹൃദയത്തെ ഏറെ ഒരുക്കത്തോടെ അനുസ്മരിക്കുന്ന ജൂൺ മാസത്തിലെ രണ്ടാം ശനിയാഴ്ച കൺവെൻഷനിലേക്ക് യേശുനാമത്തിൽ എല്ലാവരെയും സെഹിയോൻ കുടുംബം വീണ്ടും ക്ഷണിക്കുന്നു...
അഡ്രസ്സ്.
Bethel Convention Centre
Kelvin Way, West Bromwich, Birmingham B70 7JW
കൂടുതൽ വിവരങ്ങൾക്ക്
ഷാജി 07878149670
അനീഷ് 07760254700