News - 2025

സി‌സി

പ്രവാചക ശബ്ദം 18-05-2021 - Tuesday

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗ്രാമത്തില്‍ കത്തോലിക്കാ വിശ്വാസികളെ പ്രദേശത്തെ മുസ്ലിം വിഭാഗം അതിക്രൂരമായി ആക്രമിച്ചു. ചില്ലുകഷണങ്ങള്‍, കല്ലുകള്‍, കോടാലി, വടികള്‍ തുടങ്ങിയവകൊണ്ടായിരുന്നു ആക്രമണം. ചക് 5 ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു ആക്രമണം അരങ്ങേറിയത്. 80 കത്തോലിക്കാ കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. ഇരുന്നൂറിലധികം മുസ്ലിംകളാണ് ആക്രമണം നടത്തിയത്. എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി വീടുകള്‍ നശിപ്പിക്കപ്പെട്ടു. ചെറിയ പെണ്‍കുട്ടികള്‍വരെ ആക്രമണത്തിനിരയായി. ആക്രമണത്തെത്തുടര്‍ന്ന് ഗ്രാമത്തിലെ െ്രെകസ്തവര്‍ ഭീതിയിലാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഗ്രാമവാസികള്‍ക്കു സുരക്ഷയൊരുക്കുമെന്നു പോലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഘര്‍ഷത്തിനു തുടക്കമായതെന്ന് ചക് 5 സെന്റ് തോമസ് കത്തോലിക്കാ പള്ളി വികാരി ഫാ. ഖാലിദ് മുഖ്താര്‍ പറഞ്ഞു. കത്തോലിക്കാ യുവജനങ്ങള്‍ പള്ളി വൃത്തിയാക്കവേ അതുവഴി മുസ്ലിം ഭൂപ്രഭുക്കള്‍ കടന്നുപോയി. യുവാക്കള്‍ തന്റെമേല്‍ പൊടിയും ചവറും എറിഞ്ഞ തായി ഒരു ഭൂപ്രഭു ആരോപിച്ചു. തുടര്‍ന്ന് കത്തോലിക്കാ യുവാക്കളെ ഭൂപ്രഭുക്കളുടെ സംഘം മര്‍ദിക്കുകയായിരുന്നു. പിറ്റേദിവസം പ്രദേശത്തെ 15 വീടുകളില്‍ മുസ്ലിം വിഭാഗം ആക്രമണം നടത്തി. ഭരണകൂടത്തിന്റെ വീഴ്ചയാണ് ന്യൂനപക്ഷങ്ങള്‍ക്കു നേരേ യുള്ള ആക്രമണത്തിനു കാരണമെന്നും വ്യക്തിവിരോധം തീര്‍ക്കാന്‍ മതത്തെ ഉപയോഗിക്കുകയാണെന്നും വീണ്ടും ആക്രമണം ഉണ്ടാകുമെന്നു പ്രദേശത്തെ കത്തോലിക്കര്‍ ഭയക്കുന്നതായും ഫാ. ഖാലിദ് മുഖ്താര്‍ പറഞ്ഞു.