News
രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ എട്ടാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ഇന്ന് (ജൂലൈ 3)
പ്രവാചകശബ്ദം 02-07-2021 - Friday
അനേകരുടെ തെറ്റിദ്ധാരണകളും മുന്‍വിധിയോടെയുമുള്ള കാഴ്ചപ്പാടുകളും നീക്കികൊണ്ട് വിശ്വാസ ജീവിതത്തില്‍ ആഴപ്പെടാന്‍ ഏറെ സഹായകമായി മാറിയിരിക്കുകയും വിശ്വാസി സമൂഹത്തെ ആഴമേറിയ ക്രിസ്തു വിശ്വാസ ബോധ്യത്തിലേക്കു നയിച്ചുക്കൊണ്ടിരിക്കുന്നതുമായ രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ എട്ടാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ഇന്ന് (ജൂലൈ 3) ശനിയാഴ്ച നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് 'പ്രവാചകശബ്ദം' നേതൃത്വം നല്‍കുന്ന പഠനപരമ്പര നയിക്കുന്നത്.
ക്ലാസിന്റെ എട്ടാം ഭാഗം ഇന്ന്‍ ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. എല്ലാ ഓണ്‍ലൈന്‍ ക്ലാസുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം ശരാശരി മുന്നൂറോളം പേരാണ് സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. തിരുസഭയെ കുറിച്ചു വ്യക്തവും ലളിതവുമായ ആഴത്തിലുള്ള പഠനവും സംശയങ്ങള്‍ക്കുള്ള ചോദ്യോത്തര വേളയും സെഷനില്‍ ക്രമീകരിച്ചിട്ടുണ്ട്.
➧ ZOOM LINK: https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09
➧ Meeting ID: 864 173 0546 ➧ Passcode: 3040
രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക
