India - 2026

ഷാരോൺ കെ. റെജി കെസിവൈഎം സംസ്ഥാന പ്രസിഡന്‍റ്, ജോജി ടെന്നിസന്‍ ജനറൽ സെക്രട്ടറി

പ്രവാചകശബ്ദം 21-02-2023 - Tuesday

തിരുവനന്തപുരം: കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെസിവൈഎം) സംസ്ഥാന പ്രസിഡന്റായി തിരുവനന്തപുരം മലങ്കര മേജർ അതിഭദ്രാസനത്തിൽ നിന്നുള്ള ഷാരോൺ കെ. റെജി തെരഞ്ഞെടുക്കപ്പെട്ടു. 2019 സംസ്ഥാന സമിതി ട്രഷറായിരുന്നു. നെയ്യാറ്റിൻകര രൂപതാംഗമായ ജോജി ടെന്നിസനാണ് ജനറൽ സെക്രട്ടറി. മൂന്നു വർഷക്കാലമായി നെയ്യാറ്റിൻകര രൂപത പ്രസിഡന്‍റായിരുന്നു. തിരുവനന്തപുരം നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് റിന്യൂവൽ സെന്ററിൽ നടന്ന 45-ാമത് സംസ്ഥാന വാർഷിക സെനറ്റിലാണ് 2023 പ്രവർത്തന വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റുമാരായി ലിബിൻ മുരിങ്ങലത്ത് (ഇരിഞ്ഞാലക്കുട രൂ പത), ഗ്രാലിയ അന്ന അലക്സ് (മാനന്തവാടി രൂപത) സെക്രട്ടറിമാരായി ഷിബിൻ ഷാജി (മാവേലിക്കര ഭദ്രാസനം), ഫെബിന ഫെലിക്സ് (കണ്ണൂർ രൂപത), അനു ഫ്രാൻസിസ് (കോതമംഗലം രൂപത), മറിയം ടി തോമസ് (തിരുവല്ല അതിഭദ്രാസനം) ട്രഷററായി എസ്. ഫ്രാൻസിസ് (സുൽത്താൻപേട്ട് രൂപത) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര, സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ റോസ്മെറിൻ എസ്ഡി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »