India - 2026

സന്യാസ അവഹേളനത്തിനെതിരെ ഇന്ന് കണ്ണൂർ കളക്ടറേറ്റിലേക്ക് മാര്‍ച്ച്

പ്രവാചകശബ്ദം 20-03-2023 - Monday

കണ്ണൂർ: ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന കക്കുകളി നാടകത്തിനെതിരേയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളി ക്കുന്നതിനെതിരായും മലബാർ ക്രൈസ്തവ സമൂഹം ഒത്തുചേർന്ന് ഇന്ന് കണ്ണൂർ കളക്ടറേറ്റിലേക്ക് മാർച്ചും പ്രതിഷേധ സംഗമവും നടത്തും. വൈകുന്നേരം നാലിനാണ് മാർച്ചും സംഗമവും ആരംഭിക്കുക. തലശേരി, കണ്ണൂർ, ബത്തേരി, കോട്ടയം രൂപതകളിലെ വൈദികരും സമർപ്പിതരും ദൈവജനവും പങ്കുചേരുന്ന മഹാസംഗമത്തിന് സിആർഐ കണ്ണൂർ യൂണിറ്റാണ് നേതൃത്വം വഹിക്കുന്നത്.

തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ്, സമർപ്പിത പ്രതിനിധികളായി സിസ്റ്റർ വന്ദന എംഎസ്എംഐ, സിസ്റ്റർ ആൻസി പോൾ എസ്എച്ച്, വിവിധ സന്യാസ സഭകളുടെ പ്രോവിൻഷ്യൽസ് സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »