India - 2026

ദേശീയ ന്യൂനപക്ഷ കമ്മീഷൻ വാർഷിക കോൺഫറൻസിൽ പ്രത്യേക ക്ഷണിതാവായി കർദ്ദിനാൾ ബസേലിയോസ് ബാവ

പ്രവാചകശബ്ദം 27-03-2023 - Monday

തിരുവനന്തപുരം: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളുടെ വാർഷിക കോൺഫറൻസിൽ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ പ്രത്യേക ക്ഷ ണിതാവായി പങ്കെടുക്കും. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ 29ന് ഡൽഹിയിലെ ഡോ. അംബേദ്കർ സെന്ററിലാണ് കോൺഫറൻസ്. കേന്ദ്ര മന്ത്രി ജോൺ ബിർള മുഖ്യാതിഥി ആയിരിക്കും. ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ടിസിന്റെ ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »