India - 2026

ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍: സംരക്ഷണം ഉറപ്പാക്കുമെന്ന് മോദി

പ്രവാചകശബ്ദം 26-04-2023 - Wednesday

കൊച്ചി: ക്രൈസ്തവർക്കെതിരെ ഉത്തരേന്ത്യയിൽ അങ്ങിങ്ങായി നടക്കുന്ന അതിക്രമങ്ങളില്‍ രാജ്യത്തെല്ലായിടത്തും എല്ലാവർക്കും ഒരുപോലെ സംരക്ഷണം നൽകുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്.

കർഷകരുടെയും തീരദേശവാസികളുടെയും പ്രശ്നങ്ങൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. പിന്നാക്ക വിഭാഗങ്ങൾക്കും ദളിത് ക്രൈസ്തവർക്കുമുള്ള സംവരണ വിഷയവും ചർച്ചയിലുണ്ടായിരുന്നു. കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കാനായതിൽ സന്തോഷമുണ്ട്. എല്ലാ വിഷയങ്ങളോടും തുറന്ന സമീപനത്തോടെയാണ് അദ്ദേഹം പ്രതികരിച്ചതെന്നും മാർ ആലഞ്ചേരി പറഞ്ഞു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »