Daily Saints.

0: September 1 : വിശുദ്ധ ഗൈൽസ്

ജേക്കബ് സാമുവേൽ 02-09-2015 - Wednesday

ഗ്രീസ്സിന്റെ തലസ്ഥാനമായ ആത്തൻസിലെ ഒരു കുലീന കുടുംബത്തിലാണ്‌ വിശുദ്ധ ഗൈൽസ് ജനിച്ചതെന്ന് വിശ്വസിച്ചു പോരുന്നു.

മാതാപിതാക്കളുടെ മരണ ശേഷം, പ്രശസ്തിയേയും അനുയായികളും ഭയന്ന്, അദ്ദേഹം പിതൃരാജ്യത്ത് നിന്നും പാലായനം ചെയ്ത് ഫ്രാൻസിൽ എത്തി; റോൺ നദീ മുഖത്തിനടുത്തുള്ള കാട്ടിലെ ഒരു ഗുഹക്കുള്ളിൽ ഒരു മഹർഷിയായി ജീവിതം തുടർന്നു.

ദിവസേന ഒരു പേടമാൻ ഗുഹയിലെത്തി അദ്ദേഹത്തിന്‌ പാൽ കൊടുത്തിരുന്നു എന്നാണ്‌ പഴങ്കഥ!

ഒരു ദിവസം രാജാവിന്റെ വേട്ടക്കാരാൽ ഓടിക്കപ്പെട്ട മാൻപേട ഗുഹാകവാട പ്രദേശത്തേക്ക് പോകുന്നത് പിന്തുടർന്ന അവർ ഗൈൽസിനേയും അദ്ദേഹത്തിന്റെ രഹസ്യ ധ്യാന സ്ഥാനവും കണ്ടെത്തി. അവർ ആ പെൺ മാനിനു നേരെ അമ്പെയ്തെങ്കിലും അത് കൊണ്ടത് ഗൈൽസിന്റെ കാൽതുടയിലായിരുന്നു. ജീവിതകാലം മുഴുവനും മുടന്തനായി കഴിഞ്ഞത് ഇതിനാലാണ്‌.

പിന്നീട്, തിയോഡോറിക്ക് രാജാവിന്റെ ആവശ്യപ്രകാരം, അദ്ദേഹം ഒരാശ്രമം (പിന്നീട് ‘saint Gills du Gard' എന്നറിയപ്പെട്ട ആശ്രമം) പണിയുകയും, അതിന്റെ ആദ്യത്തെ മഠാധിപതിയാകുകയും ചെയ്തു- അതിന്‌ ശേഷം, എട്ട് വർഷത്തിനു ശേഷം 712-ൽ വിശുദ്ധ ഗൈൽസ് നിര്യാതനായി.

ഈ വിശുദ്ധന്റെ ഒരു പ്രതിമയോ, ചിത്രമോ ചേർത്തു വച്ച് കൊണ്ട് കിടന്നുറങ്ങിയാൽ സന്താനഭാഗ്യമില്ലാത്ത സ്ത്രീകൾ ഗർഭിണികളാകുമെന്ന വിശ്വാസത്താൽ അങ്ങനെ ആചരിക്കുന്നവർ ഫ്രാൻസിലെ നോർമണ്ടിയിലുണ്ട്.

മുടന്തുള്ളവരുടെ സൗകര്യത്തിനായി, St.Giles-ന്റെ നാമധേയത്തിൽ ധാരാളം പള്ളികൾ ഇംഗ്ലണ്ടിൽ പണി തീർക്കപ്പെടുകയുണ്ടായി. ദരിദ്രരുടെ രക്ഷാധികാരിയായിട്ടാണ്‌ വിശുദ്ധഗൈൽസ് കരിതപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ നാമത്തിൽ നിരാലംഭർക്ക് ദാനധർമ്മങ്ങൾ കൊടുക്കുക പതിവായിരുന്നു.

ഇതിന്‌ തെളിവായി ഒരാചാരം നിലവിലുണ്ടായിരുന്നു-വധശിക്ഷക്ക് ടൈബേണിലേക്ക് കൊണ്ടുപോയിരുന്ന കുറ്റവാളികളെ St.Giles' Hospital-കവാടത്തിൽ നിറുത്തി, അവർക്ക് “St.Giles' Bowl"എന്ന് വിളിച്ചിരുന്ന ഒരു ‘പാത്രം വീഞ്ഞ്’ ദാനമായി നല്കപ്പെട്ടിരുന്നു- "ഇഹലോകവാസത്തിലെ അവസാന ശീതളപാനീയമായി സൗകര്യം കിട്ടുമ്പോൾ കുടിക്കുവാനായി".

"പരിശുദ്ധ സഹായകർ അല്ലെങ്കിൽ സഹായ വിശുദ്ധർ" എന്ന 14 പേരുടെ ലിസ്റ്റിൽ St.Giles-വും ഉൾപ്പെട്ടിട്ടുണ്ട്. ഈ 14 പേർക്കും ഒന്നിച്ചാണ്‌ പ്രാർത്ഥനാപേക്ഷ സമർപ്പിക്കുന്നത്; കാരണം, പരീക്ഷകളിലും കഷ്ടതയിലും സഹായിക്കാനുള്ള ശക്തി പ്രാപിച്ചവരാണിവർ.

ഓരോ വിശുദ്ധനും പ്രത്യേകം തിരുനാളും ഓർമ്മദിനവും ഉണ്ട്. ആഗസ്റ്റ് 8 നാണ്‌ ഇവരെ ഒന്നിച്ചോർമ്മിക്കുന്ന ദിവസം.

എന്നാൽ 1969-ലെ റോമൻ കലണ്ടർ പരിഷ്കരണ പ്രകാരം ഈ കൂട്ടായ ദിനാചരണം റദ്ദു ചെയ്യപ്പെട്ടു

Patron:

ഭിക്ഷാടകർ, മുലയൂട്ടുന്നവർ, സന്യാസികർ, കുതിരകൾ, ശാരീരിക ക്ഷമതയില്ലാത്തവർ, വനങ്ങൾ, കൊല്ലപ്പണിക്കാർ, മുടന്തന്മാർ, കുഷ്ഠ രോഗികൾ, സന്താനശേഷിയില്ലാത്തവർ, ലൈംഗിക ശേഷി ഇല്ലാത്തവർ- എന്നിവർക്ക് ഈ വിശുദ്ധന്റെ മദ്ധ്യസ്ഥതക്കായി പ്രാർത്ഥിക്കാം!


Related Articles »