India - 2025

യുവാക്കള്‍ക്കൊപ്പം കരുണയോടെ അനുയാത്ര ചെയ്യണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

അമല്‍ സാബു 04-08-2016 - Thursday

കരുണയുള്ള മനസുമായി കാമ്പസുകളിലെ യുവജനങ്ങള്‍ക്കൊപ്പം അനുയാത്ര ചെയ്യാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. സഭയുടെ കീഴില്‍ കേരളത്തിലുള്ള അറുപതോളം കോളജുകളിലെ കാമ്പസ് മിനിസ്ട്രി ഡയറക്ടര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കരുണയുള്ള പെരുമാറ്റംകൊണ്ടു യുവാക്കളില്‍ സ്വാധീനം ചെലുത്താനാകും. യുവതലമുറയ്ക്കു മാര്‍ഗദര്‍ശനവും മൂല്യബോധവും പകരാന്‍ അധ്യാപകര്‍ക്കും കോളജ് മാനേജ്‌മെന്റുകള്‍ക്കും കടമയുണ്ടെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. ഫാ. ബോബി ജോസ് കട്ടിക്കാട് വിഷയാവതരണം നടത്തി. സീറോ മലബാര്‍ ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍, ഡോ. ആന്‍സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 13