India - 2025
ഫാ. ജേക്കബ് വെള്ളമരുതുങ്കല് മദ്യവിരുദ്ധ കമ്മീഷന് സെക്രട്ടറി സ്ഥാനത്ത് നിയമിതനായി
സ്വന്തം ലേഖകന്‍ 10-08-2016 - Wednesday
പാലാ: കെസിബിസി മദ്യവിരുദ്ധ കമ്മീഷന് സെക്രട്ടറിയായും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പാലാ രൂപതാംഗം ഫാ. ജേക്കബ് വെള്ളമരുതുങ്കല് നിയമിതനായി. കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി ലഹരിവിരുദ്ധ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല് ഇംഗ്ലണ്ടിലും അമേരിക്കയിലുമായി നിരവധി ഡി-അഡിക്ഷന് പ്രോഗ്രാമുകള്‍ നടത്തിയിട്ടുണ്ട്.
കോട്ടയം റീജണല്‍ ഡയറക്ടര്‍, പാലാ രൂപതാ ഡയറക്ടര്‍, മാങ്ങാനം ട്രാഡ, പാലാ അഡാര്‍ട്ട് ഡി-അഡിക്ഷന് സെന്ററുകളുടെ ഡയറക്ടര്‍, കെ.സി.വൈ.എം. ഡയറക്ടര്‍ തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഫാ. ടി.ജെ. ആന്റണിയുടെ ഒഴിവിലാണ് ഫാ. വെള്ളമരുതുങ്കല് നിയമിതനായത്. 12-ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാലാരിവട്ടം പി.ഒ.സി.യില്‍ നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല് ചുമതലയേല്‍ക്കും.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള് ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക
