India

പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണം: മാർ ജോസഫ് സ്രാമ്പിക്കൽ

സ്വന്തം ലേഖകന്‍ 13-08-2016 - Saturday

കോട്ടയം: പ്രതിസന്ധികളിൽ തളരാതെ പിടിച്ചുനിൽക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് ബ്രിട്ടനിലെ പ്രിസ്റ്റൺ രൂപത നിയുക്ത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ഭരണങ്ങാനം അൽഫോൻസാ റെസിഡൻഷ്യൽ സ്കൂളിൽ സംസ്ഥാന ഐ.സി.എസ്.ഇ, ഐ.എസ്.ഇ സ്കൂൾ കൾച്ചറൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗന്ദര്യത്തിന്റെ സമ്മേളനമാണ് കലോത്സവങ്ങൾ. ദൈവീക ഐക്യത്തില്‍ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം സൌന്ദര്യ പൂരിതമാണ്. കൂട്ടായ പരിശ്രമത്തിലൂടെ ആർക്കും പൂർണ്ണതയിലെത്താൻ കഴിയും. കലാരംഗത്ത് ഉന്നത ശ്രേണിയിലെത്താൻ ഒരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എ.എസ്.ഐ.സി സംസ്ഥാന പ്രസിഡന്റ് ഫാ.ജയിംസ് മുല്ലശേരി അദ്ധ്യക്ഷത വഹിച്ചു. പാലാ ഡിവൈ.എസ്.പി വി.ജി.വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റർ ആനി കല്ലറങ്ങാട്ട്, ഫാ.ജോർജ് മാത്യു, ആൻസൽ മരിയ, മനോജ് കുമാർ മാഞ്ചേരിയിൽ, ജോസ് പാറേക്കാട്ട്, എ.സി. ജോർജ് തുടങ്ങിയവർ സംസാരിച്ചു. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഓർഗനൈസിംഗ് ജനറൽ കൺവീനർ ജോസ് പാറേക്കാട് അദ്ധ്യക്ഷത വഹിക്കുമെന്ന് പബ്ളിസിറ്റി കൺവീനർ ജോഷി മൂഴിയാങ്കൽ അറിയിച്ചു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക