News - 2026

'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' സിനിമയ്ക്കു ആദ്യ ദിനത്തില്‍ മികച്ച പ്രതികരണം; കൂടുതല്‍ തീയേറ്ററുകളിലേക്ക്

പ്രവാചകശബ്ദം 18-11-2023 - Saturday

കൊച്ചി: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഷെയ്സൺ പി. ഔസേഫ് സംവിധാനം ചെയ്ത "ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' സിനിമയ്ക്കു മികച്ച പ്രതികരണം. കേരളത്തിലെ 35 തിയേറ്ററുകളിലാണ് ഇന്നലെ സിനിമ റിലീസ് ചെയ്തത്. നിറഞ്ഞ സദസ്സിലാണ് മിക്കയിടങ്ങളിലും പ്രദര്‍ശനം നടന്നത്. റാണി മരിയയായി അഭിനയിച്ച വിൻസി അലോഷ്യസ് ഉള്‍പ്പെടെ എല്ലാവരും മികച്ച പ്രകടനമാണു കാഴ്ചവച്ചതെന്ന് സിനിമ കണ്ടിറങ്ങിയവർ പ്രതികരിച്ചു.

അതേസമയം സിനിമ കൂടുതല്‍ തീയേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തിക്കുന്നുണ്ട്. കട്ടപ്പന - ഐശ്വര്യ, കാസർഗോഡ്- കൃഷ്ണ, കാഞ്ഞങ്ങാട്- വിനായക, പുൽപ്പള്ളി- ബ്ലൂമൂണ്‍, പെരിന്തൽമണ്ണ- വിസ്മയ തുടങ്ങിയ തീയേറ്ററുകളിലാണ് പുതുതായി ഷോ ക്രമീകരിക്കുന്നത്. സിനിമ തിയേറ്ററുകളിലെത്തും മുമ്പേ മുപ്പതോളം പുരസ്കാരങ്ങൾ തേടിയെത്തി. മികച്ച നടി, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ, ദേശീയ, അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിലാണ് പുരസ്കാരങ്ങൾ സ്വന്തമാക്കിയത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »