India - 2025

ഓണ്‍ലൈന്‍ വഴി മദ്യവിപണനം നടത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി

സ്വന്തം ലേഖകന്‍ 19-08-2016 - Friday

കോട്ടയം: മദ്യം ഓണ്‍ലൈന്‍ വഴി വിപണനം നടത്തുമെന്ന കണ്‍സ്യൂമര്‍ഫെഡ് എംഡിയുടെ പ്രഖ്യാപനം ജനദ്രോഹപരമാണെന്നും ഇതിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി. അവശ്യവസ്തുക്കളുടെ വിപണനം നടത്തുന്ന 755 നന്മ ത്രിവേണി സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്ത സര്‍ക്കാര്‍ അപകടകാരിയായ മദ്യത്തിന് ഇത്രമാത്രം പ്രാധാന്യം നല്‍കുന്നതിന് അടിസ്ഥാനമില്ല. വിമര്‍ശനങ്ങളിലൂടെയും ആരോപണങ്ങളിലൂടെയും തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന കണ്‍സ്യൂമര്‍ഫെഡിനെ രക്ഷിക്കാന്‍ ഓണ്‍ലൈന്‍ മദ്യവ്യാപാരം നടത്തുന്നതിനോട് യോജിക്കാനാവില്ലെന്നു യോഗം ചൂണ്ടിക്കാട്ടി.

യോഗത്തിന് ബിഷപ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, യോഹന്നാന്‍ ആന്റണി, സണ്ണി പായിക്കാട്ട്, എഫ്.എം. ലാസര്‍, കെ.ജെ. പൗലോസ്, ഫാ. പോള്‍ കാരാച്ചിറ, ജയിംസ് മുട്ടിക്കല്‍, എം.ഡി. റാഫേല്‍, ജോയിക്കുട്ടി ലൂക്കോസ്, സേവ്യര്‍ പള്ളിപ്പാടന്‍, വി.ഡി. രാജു, മത്തായി മരുതൂര്‍, തോമസുകുട്ടി മണക്കുന്നേല്‍, സിസ്റ്റര്‍ ആനീസ് തോട്ടപ്പള്ളി, സ്റ്റെല്ല ജോസി എന്നിവര്‍ പ്രസംഗിച്ചു. പ്രക്ഷോഭ സമരപരിപാടികളെക്കുറിച്ച് ആലോചിക്കാന്‍ 26-ന് രണ്ടിനു കൊച്ചി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ കെസിബിസി മദ്യവിരുദ്ധ സമിതി ഉള്‍പ്പെടെ കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന കണ്‍വന്‍ഷനും വിളിച്ചിട്ടുണ്ട്.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »