India - 2026
ലോക്സഭാ തെരഞ്ഞെടുപ്പ് ജോലി: വൈദികർക്കും കന്യാസ്ത്രീകൾക്കുമുണ്ടായിരുന്ന ഒഴിവ് നീക്കി
പ്രവാചകശബ്ദം 01-04-2024 - Monday
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പു ജോലികളിൽനിന്ന് ഉദ്യോഗസ്ഥരായ വൈദികർക്കും കന്യാസ്ത്രീകൾക്കുമുണ്ടായിരുന്ന ഒഴിവ് ഇക്കുറി എടുത്തുക ളഞ്ഞു. പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയയിൽ ഒഴിവാക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥരുടെ പട്ടികയിലായിരുന്നു മുമ്പ് വൈദികരും കന്യസ്ത്രീകളും. തെരഞ്ഞെടുപ്പു കമ്മീഷൻ്റെ സോഫ്ട്വെയറിൽതന്നെ ഇവരുടെ പട്ടിക ഒഴിവാക്കിയിരുന്നു. ഇപ്പോൾ ഡ്യൂട്ടി നിശ്ചയിച്ചുകൊണ്ടുള്ള ലിസ്റ്റിൽ കന്യാസ്ത്രീകളുടെയടക്കം പേരുകൾ വന്നു തുടങ്ങി. പോളിംഗ് ഓഫീസർ ഉൾപ്പെടെയു ള്ള ഡ്യൂട്ടിയാണ് ഇവർക്കു നൽകിയിരിക്കുന്നത്. ഇതുമൂലം പോളിംഗിന്റെ തലേന്നുതന്നെ ഇവർ ഡ്യൂട്ടിക്കെത്തി പോളിംഗ് ബൂത്തുകളിൽ താമസിക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donateഅല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:
- Name
- PRAVACHAKA SABDAM MISSION TRUST
- A/c No.
- 120028904002
- IFSC
- CNRB0003870
- Bank
- CANARA BANK, AYARKUNNAM, KOTTAYAM
- UPI
- 8075161181 (GPay / PhonePe / Paytm / any UPI app)












