India - 2026

ഓശാന ഞായർ പ്രവൃത്തി ദിനമാക്കിയതിനെതിരെ പ്രതിഷേധം

പ്രവാചകശബ്ദം 24-03-2024 - Sunday

കൊച്ചി: വിശുദ്ധവാരാചരണത്തിൻ്റെ ഭാഗമായ ഓശാന ഞായർ പ്രവൃത്തിദിനമാക്കി സമഗ്ര ശിക്ഷ കേരളം ഉത്തരവ് പുറപ്പെടുവിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും നടപടി സർക്കാർ പിൻവലിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി. ഇത് ഒരുവിഭാഗം ജനങ്ങളുടെ വിശ്വാസത്തിനുമേലുള്ള കടന്നുകയറ്റമാണ്. ഈസ്റ്റർ ദിനത്തിൽ പ്രവൃത്തിദിനമാണെന്ന് ചില ബാങ്കുകളും സർക്കുലർ ഇറക്കിയിരുന്നു. ഞായറാഴ്‌ചകളിൽ പ്രവൃത്തിദിനമാക്കനുള്ള ഗൂഢനീക്കങ്ങൾ പ ലപ്പോഴായി ഉണ്ടായിട്ടുള്ളതാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും കത്തോലിക്കാ കോൺഗ്രസ് പ്രസ്താവിച്ചു. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗ ത്തിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോബി കാക്കശേരി, ഡോ. ജോസുകുട്ടി ഒഴുകയിൽ എന്നിവർ പ്രസംഗിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:

Name
PRAVACHAKA SABDAM MISSION TRUST
A/c No.
120028904002
IFSC
CNRB0003870
Bank
CANARA BANK, AYARKUNNAM, KOTTAYAM
UPI
8075161181 (GPay / PhonePe / Paytm / any UPI app)

Related Articles »