News - 2026

യേശുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മയില്‍ ഇന്ന് ഓശാന ഞായര്‍

പ്രവാചകശബ്ദം 29-03-2026 - Sunday

കൊച്ചി: എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ്‌ ചില്ലകള്‍ കൈകളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മയില്‍ ഇന്നു ഓശാന ഞായര്‍. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും കുരുത്തോല വിതരണവും നടന്നു. ഓശാന ആചരണത്തോടെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കു തുടക്കമായി.

മലയാളത്തിൽ ഓശാന എന്നും ഹോസാന എന്നുമൊക്കെ ഉച്ചാരണഭേദങ്ങൾ ഉണ്ടെങ്കിലും രണ്ടും ഒരേ വാക്കിൽ നിന്നു ഉത്ഭവിച്ചതും ഒരേ അർത്ഥം ഉൾക്കൊള്ളുന്നതുമാണ്. ഹോഷിയാന എന്ന ഹീബ്രു വാക്കാണ് ഓശാനയായി മലയാളത്തിൽ പരിണമിച്ചത്. ഇതിനു തത്തുല്യമായ അറമായ വാക്കും 'ഓശാന' എന്ന തന്നെയാണ്. “രക്ഷിക്കണെ”, "സഹായിക്കണേ" എന്നൊക്കെയാണ് ഈ വാക്കിന്റെ മൂല അർത്ഥം. കേരളത്തിലെ ദേവാലയങ്ങളില്‍ രാവിലെ തന്നെ ശുശ്രൂഷ നടന്നു.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നു (റോം സമയം രാവിലെ 10 മണിക്ക്) സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ദിവ്യബലിയ്ക്കും കുരുത്തോല വെഞ്ചിരിപ്പിനും ലെയോ പാപ്പ മുഖ്യകാര്‍മ്മികനാകും. ലെയോ പാപ്പ പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യത്തെ വിശുദ്ധ വാരത്തിനാണ് വത്തിക്കാന്‍ ചത്വരം സാക്ഷിയാകുക. പതിനായിരകണക്കിന് വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »