India - 2026

സഭയുടെ നിയന്ത്രണത്തിലുള്ള സ്കൂളുകളില്‍ ഭരണഘടനയുടെ ആമുഖം വായിക്കണം: സി‌ബി‌സി‌ഐ നിര്‍ദ്ദേശം

പ്രവാചകശബ്ദം 04-04-2024 - Thursday

ന്യൂഡൽഹി: കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കൂളുകളിലെ പ്രഭാത അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന നിർദേശവുമായി സിബിസിഐ. സ്ഥാപനത്തിൻ്റെ പ്രധാന കവാടത്തിലും ഇത് രേഖപ്പെടു ത്തണമെന്നും നിർദേശമുണ്ട്. 13 പേജുള്ള മാർഗനിർദേശങ്ങളാണ് സിബിസിഐ കത്തോലിക്കാ സഭയുടെ സ്കൂ‌ളുകൾക്ക് നൽകിയത്. ക്രൈസ്തവ മൂല്യങ്ങൾ ഉൾക്കൊണ്ട് വിദ്യാർഥികളും അധ്യാപകരും പെരുമാറണമെന്ന് സിബിസിഐ നിര്‍ദ്ദേശിച്ചു.

മാനുഷികമൂല്യങ്ങളും നേതൃത്വ ഗുണപാഠവും ഉണ്ടാകുന്നതിനുള്ള മൂല്യങ്ങൾ വിദ്യാർഥികൾക്കു ലഭിക്കണം. വിദ്യാർഥികൾക്കായി മാനസികാരോഗ്യ കൗൺസലിംഗുകൾ നൽകണം. വിദ്യാർത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നടപ്പിലാക്കണം. സ്കൂളുകളിൽ ന്യൂനപക്ഷ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണം. സ്വാതന്ത്ര്യ സമര സേനാനികളുടെയും ദേശീയ നേതാക്കളുടെയും ചിത്രങ്ങൾ സ്കൂ‌ൾ ലൈബ്രറികളിലോ മറ്റു സ്ഥലങ്ങളിലോ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:

Name
PRAVACHAKA SABDAM MISSION TRUST
A/c No.
120028904002
IFSC
CNRB0003870
Bank
CANARA BANK, AYARKUNNAM, KOTTAYAM
UPI
8075161181 (GPay / PhonePe / Paytm / any UPI app)

More Archives >>

Page 1 of 580