India

Diploma in Pastoral Counselling കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രവാചകശബ്ദം 24-05-2024 - Friday

തൃശൂര്‍: സങ്കീർണവും പ്രശ്നകലുഷിതവുമായ സമകാലിക അജപാലന സാഹചര്യങ്ങളിൽ നീറുന്ന വേദനകളുമായി സമീപിക്കുന്നവരെ സഹായിക്കുവാന്‍ അജപാലകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പറോക് ഗവേഷണകേന്ദ്രം ഒരുക്കുന്ന Diploma in Pastoral Counselling എന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന യുവജനങ്ങളെയും കുട്ടികളെയും മാതാപിതാക്കളെയും ദമ്പതിമാരെയും ആത്മീയമായും അജപാലനപരമായും പിന്തുണക്കാനും സഹായിക്കാനും കഴിവുള്ളവരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൂൺ മുതൽ കോഴ്സ് നടക്കുക.

ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് കോഴ്സ് നടത്തുന്നത്. Pre-recorded Video Lessons ന് പുറമേ എല്ലാ മാസവും രണ്ട് ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ (അവധികൾ, ഞായറാഴ്ച്ചകൾ) Contact Classes ഉണ്ടായിരിക്കും. കോഴ്‌സിന്റെ ഭാഗമായി ഇന്റേൺഷിപ്, Residential Training Programme എന്നിവ സംഘടിപ്പിക്കും. ഈ കോഴ്‌സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.paroc.in എന്ന വെബ്സൈറ്റിലോ ഈ ബ്രോഷറിലെ QR Code വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണ്.

2024 ജൂൺ 10 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി.

Online Application: ‍

https://forms.gle/cU66j2wuwgmtri7u8

കൂടുതല്‍ വിവരങ്ങള്‍ക്ക്: ‍

ഡോ. സൈജോ തൈക്കാട്ടിൽ (എക്സി. ഡയറക്ടർ).

ഡോ. ടൈസൺ മണ്ടുംപാൽ ( കോഡിനേറ്റർ) 9495864589

ഫാ. ഹേഡ്ലി നീലങ്കാവിൽ ( കോഡിനേറ്റർ) 9496895803

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:

Name
PRAVACHAKA SABDAM MISSION TRUST
A/c No.
120028904002
IFSC
CNRB0003870
Bank
CANARA BANK, AYARKUNNAM, KOTTAYAM
UPI
8075161181 (GPay / PhonePe / Paytm / any UPI app)

More Archives >>

Page 1 of 586