India - 2026

കെസിബിസി മതബോധന അവാർഡുകൾ സമ്മാനിച്ചു

പ്രവാചകശബ്ദം 20-05-2024 - Monday

കൊച്ചി: സഭയുടെ മതബോധന രംഗത്ത് തനതായ സംഭാവനകൾ നൽകുന്നവർക്കുള്ള 2023ലെ കെസിബിസി ഫാ. മാത്യു നടയ്ക്കൽ അവാർഡുകൾ വിതരണം ചെയ്തു. കോട്ടയത്ത് വിജയപുരം വിമലഗിരി പാസ്റ്ററൽ സെന്റ്ററിൽ നടന്ന ചടങ്ങിൽ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ അവാർഡുകൾ സമ്മാനിച്ചു. ഡോ. പി.സി. അനിയൻകുഞ്ഞ് (ചങ്ങനാശേരി), കെ.പി. ജോ ൺ (വിജയപുരം), എലിസബത്ത് വർഗീസ് (ബത്തേരി) എന്നിവർ പുരസ്ക‌ാരങ്ങൾ ഏറ്റുവാങ്ങി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. പിഒസി പാസ്റ്ററൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ ഓഫ് സ്റ്റഡീസ് ഫാ. ടോണി കോഴിമണ്ണിൽ, വിജയപുരം രൂപത മതബോധന ഡയറക്ടർ ഫാ. വർഗീസ് കോട്ടക്കാട്ട് എന്നിവർ പ്രസംഗിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »