India - 2026

മോൺ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 30ന്

പ്രവാചകശബ്ദം 28-06-2024 - Friday

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മോൺ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 30 ന് വല്ലാർപാടം ബസിലിക്കയിൽ നടക്കും. വൈകുന്നേരം നാലിനാണു ശുശ്രൂഷകൾ ആരംഭിക്കുന്നത്. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. ആർച്ച് ബിഷപ്പ് എമരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി എന്നിവർ മുഖ്യസഹകാർമികരാകും. കേരള ലത്തീൻ കത്തോലിക്ക മെത്രാൻസമിതി അധ്യക്ഷനും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനപ്രഘോഷണം നടത്തും.

തുടർന്നു നടക്കുന്ന അനുമോദന സമ്മേളനത്തിൽ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോമലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഇന്ത്യയിലെ വത്തിക്കാൻ കാര്യാലയം കൗൺസിലർ മോൺ. ജുവാൻ പാബ്ലോ സെറിലോസ് ഹെർണാണ്ടസ് തുടങ്ങിയവർ പങ്കെടുക്കും. മെത്രാഭിഷേക ചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അറിയിച്ചു. 2021 മുതൽ വല്ലാർപാടം ബസിലിക്ക റെക്ടർ ചുമതല നിർവഹിച്ചു വരുന്നതിനിടെയാണ് സഹായമെത്രാനായുള്ള മോൺ. ആന്റണി വാലുങ്കലിന്റെ നിയമനം.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:

Name
PRAVACHAKA SABDAM MISSION TRUST
A/c No.
120028904002
IFSC
CNRB0003870
Bank
CANARA BANK, AYARKUNNAM, KOTTAYAM
UPI
8075161181 (GPay / PhonePe / Paytm / any UPI app)

More Archives >>

Page 1 of 590