News - 2026

ഡിസംബർ 15ന് ഫ്രാന്‍സിസ് പാപ്പ ഫ്രാൻസിലെ കോർസിക്ക ദ്വീപിലേക്ക്

പ്രവാചകശബ്ദം 25-11-2024 - Monday

അജാസിയോ: കടലോരക്കാഴ്ചകളുടെ സ്വർ​ഗം എന്ന് വിശേഷണത്തോടെ ശ്രദ്ധേയമായ ഫ്രാൻസിലെ കോർസിക്ക ദ്വീപില്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തും. ഡിസംബർ 15-ന് ദ്വീപിൻ്റെ തലസ്ഥാനമായ അജാസിയോ സന്ദർശിക്കാനുള്ള ഫ്രഞ്ച് സിവിൽ, സഭാധികാരികളുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി വത്തിക്കാൻ വക്താവ് മത്തയോ ബ്രൂണി സ്ഥിരീകരിച്ചു. 2014-ൽ സ്ട്രാസ്ബർഗിലേക്കും 2023-ൽ മാർസെയിലിലേക്കും നടത്തിയ യാത്രകൾക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പയുടെ 47-ാമത് വിദേശ അപ്പോസ്തോലിക യാത്രയും ഫ്രഞ്ച് പ്രദേശത്തേക്കുള്ള മൂന്നാമത്തെ സന്ദർശനവുമാണ് ഡിസംബറില്‍ നടക്കുക.

കഴിഞ്ഞ വർഷം ഫ്രാൻസിസ് പാപ്പ കർദ്ദിനാളായി വാഴിച്ച കർദ്ദിനാൾ ഫ്രാൻസിസ്-സേവിയർ ബുസ്റ്റില്ലോയുടെ നേതൃത്വത്തിലാണ് പാപ്പയ്ക്കു സ്വീകരണം ഒരുക്കുക. ദ്വീപിലെ 3,40,000 നിവാസികളിൽ 80% കത്തോലിക്കരാണ്. കോർസിക്കയുടെ തലസ്ഥാനമായ അജാസിയോയിൽ പാപ്പയെ സ്വാഗതം ചെയ്യും. ഏകദേശം 186 മൈൽ മാത്രം ദൂരമുള്ള പോപ്പിൻ്റെ ഏറ്റവും ചെറിയ അന്താരാഷ്ട്ര യാത്രകളിലൊന്നാണിത്. റോമിൽ നിന്ന് അജാസിയോയിലെ നെപ്പോളിയൻ ബോണപാർട്ടെ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒന്നര മണിക്കൂറിൽ താഴെയായിരിക്കുമെന്നാണ് സൂചന. മെഡിറ്ററേനിയനിലെ നാലാമത്തെ വലിയ ദ്വീപാണ് കോർസിക്ക.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

More Archives >>

Page 1 of 1028