India

32 കത്തോലിക്കാ രൂപതകളിലെ ദേവാലയങ്ങളിലൂടെ ദൈവകരുണയുടെ സന്ദേശ യാത്ര

പ്രവാചകശബ്ദം 20-04-2025 - Sunday

പത്തനംതിട്ട: ആഗോള സഭയുടെ ജൂബിലി വർഷവും വിശുദ്ധ ഫൗസ്റ്റീനയുടെ സന്യാസ സമൂഹ പ്രവേശനത്തിൻ്റെ നൂറാം വാർഷികവും ആചരിക്കുമ്പോൾ ദൈവകരുണയുടെ മഹാ തിരുനാളിനൊരുക്കമായി സന്ദേശ യാത്ര നടത്തുന്നു. ദിവീന മിസരി കോർദിയ ഇൻ്റർനാഷണൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കേരള സഭയ്ക്കു വേണ്ടി, ഭാരതത്തിലെ ദൈവകരുണയുടെ ആദ്യ പ്രചാരകനായ പുണ്യ സ്‌മരണാർഹനായ ഫാ. സാമുവേൽ പള്ളിവാതുക്കലിൻ്റെ കബറിടം സ്ഥിതി ചെയ്യു ന്ന ചന്ദനപ്പള്ളി സെന്റ് ജോർജ് മലങ്കര കത്തോലിക്കാ തീർഥാടന ദേവാലയത്തിൽ നിന്ന് 23 ന് ദൈവകരുണ സന്ദേശ യാത്ര ആരംഭിക്കും.

പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് ദൈവകരുണയുടെ ഛായാചിത്രം മെത്രാ പ്പോലീത്ത ആശിർവദിച്ച് സന്ദേശയാത്ര ഉദ്ഘാടനം ചെയ്യും.കേരളത്തിലെ 14 ജില്ലകളിലുള്ള 32 കത്തോലിക്കാ രൂപതകളിലെ ദേവാലയങ്ങളിൽ കരുണയുടെ സന്ദേശ യാത്ര കടന്നുപോകും. 26നു രാത്രി ഏഴിന് ഇരിങ്ങാലക്കുട രു പതാധ്യക്ഷൻ ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ വിശുദ്ധ മറിയം ത്രേസ്യയുടെ ജന്മ ഗൃഹം സ്ഥിതി ചെയ്യുന്ന പുത്തൻചിറ സെൻ്റ മേരീസ് ഫെറോന ദേവാലയത്തിൽ ഛായാചിത്രം ഏറ്റുവാങ്ങി അനുഗ്രഹപ്രഭാഷണവും ഗ്ലൈഹികാശിർവാദവും നല്കുന്നതോടെ യാത്ര സമാപിക്കും.

26 ന് വൈകുന്നേരം അഞ്ചു മുതൽ നെടുമ്പാശേരി കുറുമശേരി സിഗ്മാറ്റിൻ ഫാദേ ഴ്സ് ബെർട്ടോണി സെമിനാരി ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ വാർഷിക ധ്യാന വും ദൈവകരുണയുടെ തിരുനാളാഘോഷവും വാർഷിക സമ്മേളനവും നടക്കും.

ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ച നാനിയിൽ, ബിഷപ്പ് ഡോ. ഗീവർഗീസ് മാർ മക്കാറിയോസ്, ബിഷപ്പ് മാർ ആന്റണി ചി റയത്ത് തുടങ്ങിയവർ സന്ദേശയാത്രയ്ക്ക് നേതൃത്വം നല്കും.


Related Articles »