India - 2026

അരുണാചൽ പ്രദേശിൽ യുവ മലയാളി മിഷ്ണറി വൈദികൻ അന്തരിച്ചു

പ്രവാചകശബ്ദം 07-08-2025 - Thursday

ദിവ്യകാരുണ്യ മിഷ്ണറി സന്യാസ സമൂഹാംഗമായ യുവ മിഷ്ണറി വൈദികൻ ഫാ. സുരേഷ് പട്ടേട്ട് (33) എംസിബിഎസ് നിര്യാതനായി. മഞ്ഞപ്പിത്തത്തെ തുടർന്ന് ഗുവാഹത്തിയിലെ നെംകെയർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഡൽഹി അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. അരുണാചൽ പ്രദേശിൽ മിഷ്ണറിയായി സേവനം ചെയ്തു വരുകയായിരുന്നു ഫാ. സുരേഷ്.

മൃതദേഹം നാളെ വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചുമണിക്ക് കോട്ടയം കടുവാക്കുളത്തുള്ള എം സി ബി എസ് എമ്മാവൂസ് പ്രൊവിൻഷ്യൽ ഹൗസിൽ എത്തിക്കും. തുടർന്ന് പൊതുദർശനത്തിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മൃതസംസ്‌കാര ശുശ്രൂഷകൾ ശനിയാഴ്ച ഒരുമണിക്ക് ആരംഭിക്കും.

പാലാ രൂപതയിലെ വെള്ളികുളം ഇടവകാംഗമാണ് അദ്ദേഹം. മാതാപിതാക്കൾ: ജെയിംസ്, മേരിക്കുട്ടി. സഹോദരങ്ങൾ: സച്ചു, ആൻമരിയ, ഐറിൻ അൽഫോൻസ.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »