News - 2025
റോം രൂപതയുടെ അജപാലന വര്‍ഷ ഉദ്ഘാടനം സെപ്റ്റംബർ 19ന്
പ്രവാചകശബ്ദം 02-09-2025 - Tuesday
റോം: മാര്‍പാപ്പ രൂപതാധ്യക്ഷനായ ഏക രൂപതയായ റോം രൂപതയുടെ അജപാലന വര്‍ഷ ഉദ്ഘാടനം സെപ്റ്റംബർ 19ന് നടക്കും. അജപാലനം വർഷം രൂപതാമെത്രാൻ കൂടിയായ ലെയോ പതിനാലാമൻ പാപ്പ ഉദ്ഘാടനം ചെയ്യുമെന്ന് റോം വികാരിയാത്താണ് മാധ്യമങ്ങളെ അറിയിച്ചത്. സെപ്റ്റംബർ 19ന് പ്രാദേശിക സമയം വൈകുന്നേരം, 6 മണിക്ക് രൂപത കത്തീഡല്‍ ദേവാലയമായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ വചന ശുശ്രൂഷയോടുകൂടിയായിരിക്കും പാപ്പ ഈ അജപാലന വർഷത്തിന് ഔപചാരിക തുടക്കം കുറിക്കുക.
ഇടവക വികാരിമാർ, സഹവികാരിമാർ, റെക്ടർമാർ തുടങ്ങിയവർക്കു പുറമെ റോം രൂപതയിലെ ഓരോ ഇടവകയിൽ നിന്ന് മൂന്നു അല്‍മായ പ്രതിനിധികളും ഉദ്ഘാടന കർമ്മത്തിൽ സംബന്ധിക്കും. കഴിഞ്ഞ ജൂലൈ അവസാന വാരത്തിലും ആഗസ്റ്റ് തുടക്കത്തിലുമായി റോം രൂപത വേദിയായ യുവജന ജൂബിലി കൃപയുടെ ദിനങ്ങളായിരിന്നുവെന്നും റോമിലെ കർദ്ദിനാൾ വികാരി ബൽഡസാരെ റെയ്‌ന അനുസ്മരിച്ചു. ഇരുപത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികളാണ് റോം രൂപതയ്ക്കു കീഴിലുള്ളത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?