Purgatory to Heaven. - September 2025
നേപ്പിള്‍സിലുള്ള മഠത്തിലെ കന്യാസ്ത്രീകള്‍ മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥന മുടക്കിയപ്പോള്‍ സംഭവിച്ചത്....!
സ്വന്തം ലേഖകന്‍ 19-09-2023 - Tuesday
“അപ്പോള്‍ അവന്‍ ദൂതന്‍മാരെ അയക്കും. അവര്‍ ഭൂമിയുടെ അതിര്‍ത്തികള്‍ മുതല്‍ ആകാശത്തിന്റെ അതിര്‍ത്തികള്‍ വരെ നാല് ദിക്കുകളില്‍ നിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചു കൂട്ടും” (മര്‍ക്കോസ് 13:27)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 19
“വിശുദ്ധ കാതറിന്റെ നേപ്പിള്‍സിലുള്ള മഠത്തിലെ കന്യാസ്ത്രീകള്‍, എല്ലാ സായാഹ്നത്തിലും മരിച്ചവരുടെ ആത്മാക്കള്‍ക്കായുള്ള പ്രാര്‍ത്ഥനകള്‍' ചൊല്ലുന്ന പതിവുണ്ടായിരുന്നു. ഈ പതിവ് സ്വര്‍ഗ്ഗത്തില്‍ എത്രമാത്രം അനുഗ്രഹീതമാക്കപ്പെട്ടിരിക്കുന്നുവോ അത്രമാത്രം തന്നെ ശുദ്ധീകരണസ്ഥലത്തും അമൂല്യമായിരുന്നു. ഒരു ദിവസം പ്രതീക്ഷിക്കാത്ത എന്തോ കാരണത്താല്‍ അവര്‍ മരിച്ചവര്‍ക്കുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലാതെ കിടന്നുറങ്ങി. അവര്‍ ഉറങ്ങികൊണ്ടിരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും മാലാഖമാരുടെ വൃന്ദം ഇറങ്ങി വരികയും ആ കന്യകാസ്ത്രീകളുടെ സ്ഥാനത്ത് നിന്ന് മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥന വളരെ സന്തോഷപൂര്‍വ്വം ചൊല്ലുകയും ചെയ്തു.
ആ അവസരത്തില്‍ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ പൌള ഉണര്‍ന്നു തന്റെ മുറിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍, അസാധാരണമായ ഒരു സംഗീതം കേട്ട് അതിശയപ്പെട്ടു. കന്യാസ്ത്രീകള്‍ തങ്ങളുടെ പ്രാര്‍ത്ഥനക്കായി ഒരുമിച്ചുകൂടിയെന്നു കരുതി അവള്‍ ധൃതിയില്‍ ദേവാലയത്തിലേക്ക് പോയി. ദേവാലയത്തിലെ ആ കാഴ്ചകണ്ട് അവള്‍ അമ്പരന്നുപോയി. ആ ഒരു ദിവസത്തെ തങ്ങളുടെ പ്രാര്‍ത്ഥനയുടെ അഭാവത്താല്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് ലഭിക്കേണ്ട നന്മകള്‍ നഷ്ടപ്പെടാതിരിക്കുന്നതിനായി കന്യാസ്ത്രീകളുടെ അതേ എണ്ണത്തില്‍ മാലാഖമാര്‍ മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നു. മരിച്ചവരേ പ്രതിയുള്ള മാലാഖമാരുടെ അനുകമ്പയെ വെളിപ്പെടുത്തുന്ന ഈ കാഴ്ച കണ്ട് വാഴ്ത്തപ്പെട്ട ആ കന്യാസ്ത്രീ കണ്ണുനീര്‍ വാര്‍ക്കുകയും മേലില്‍ മരിച്ചവര്‍ക്കായി കൂടുതല്‍ ഭക്തിയോട് കൂടി പ്രാര്‍ത്ഥിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു.”
(വാഴ്ത്തപ്പെട്ട പൌളായുടെ ജീവിതത്തില്‍ നിന്നും).
വിചിന്തനം:
നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൂടുതല്‍ ശക്തിയുള്ളതാക്കുന്നതിനായി വിശുദ്ധര്‍ക്കും മാലാഖമാര്‍ക്കുമൊപ്പം ചേര്‍ന്ന് മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
