India - 2026

കൊച്ചി മേയർക്കു കെസിബിസിയുടെ ആദരം

പ്രവാചകശബ്ദം 05-03-2026 - Thursday

കൊച്ചി: കൊച്ചി മേയർ വി.കെ. മിനിമോൾക്കു കെസിബിസിയുടെ ആദരം. കെസിബിസി കാര്യാലയമായ പാലാരിവട്ടം പിഒസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കെസിബിസി പ്രസിഡൻ്റ് ആര്‍ച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, വൈസ് പ്രസിഡന്റ് ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ് എന്നിവർ ചേർന്ന് മേയറെ പൊന്നാട അണിയിച്ചു.

കൊച്ചിയുടെ സമഗ്രവികസനം സാധ്യമാക്കാൻ മേയർക്ക് കഴിയട്ടെയെന്ന് കെസിബിസി സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ആശംസിച്ചു. കെസിബിസിക്കും പിഒസിക്കും മേയർ നന്ദിയർപ്പിച്ചു. കൊച്ചിയുടെ വികസനത്തിനും വിവിധ പ്രശ്‌നങ്ങളുടെ പരിഹാര ത്തിനുമുതകുന്ന പദ്ധതികളും നിർദേശങ്ങളും സമർപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കെസിബിസിയുടെ വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരും ഡിപ്പാർട്ടുമെൻ്റുകളുടെ ഡയറക്‌ടർമാരും ചടങ്ങിൽ പങ്കെടുത്തു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »