India - 2025

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിലുള്ള സമരം ഒക്ടോബര്‍ രണ്ടു മുതൽ

സ്വന്തം ലേഖകന്‍ 30-09-2016 - Friday

കോട്ടയം: ബവ്റിജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ ഓരോ വർഷവും 10% പൂട്ടിക്കൊണ്ടിരുന്ന നയം അട്ടിമറിച്ച സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെയും കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും ആഭിമുഖ്യത്തിൽ ഒക്ടോബര്‍ രണ്ടിന് എറണാകുളത്ത് പ്രക്ഷോഭ സമര പരിപാടിക്കു തുടക്കം കുറിക്കും.

കളമശ്ശേരി പ്രീമിയർ ജംക്‌ഷനിൽ നാലിന് ആരംഭിക്കുന്ന 1001 അംഗ പ്രവർത്തകരുടെ നിൽപുസമരത്തിൽ കേരളത്തിലെ മുഴുവൻ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കും. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി, ബിഷപ് മാർ തോമസ് ചക്യത്ത്, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ തുടങ്ങിയവർ പ്രസംഗിക്കും.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക