India - 2026

ഫാ. ഡോ. ഫിലിപ്പ് പയ്യമ്പിള്ളിൽ 'ചായ്' പ്രസിഡൻ്റ്; സിസ്റ്റർ തേജസ് സെക്രട്ടറി

പ്രവാചകശബ്ദം 25-08-2026 - Tuesday

കൊച്ചി: കാത്തലിക് ഹോസ്‌പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) കേരള റീജണിൻ്റെ 2026-2029 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മാനന്തവാടി ദ്വാരക പാസ്റ്ററൽ സെന്ററിൽ നടന്ന 64-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഫാ. ഡോ. ഫിലിപ്പ് പയ്യമ്പിള്ളിലാണു പ്രസിഡൻ്റ്. തിരുവല്ല പുഷ്‌പഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒയും സെക്രട്ടറിയുമാണ് ഇദ്ദേഹം.

എറണാകുളം ലൂർദ് ആശുപത്രി ഡയറക്‌ടർ ഫാ. വിമൽ ഫ്രാൻസിസ് - വൈസ് പ്രസിഡൻ്റ്, പോട്ട ധന്യ മിഷൻ ആശുപത്രി അഡ്‌മിനിസ്ട്രേറ്റർ സിസ്റ്റർ തേജസ് എഫ്‌സിസി- സെക്രട്ടറി, ആലപ്പുഴ സഹൃദയ ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഫാ. ആൻ്റോ ആൻ്റണി പെരുമ്പിള്ളിത്തറ- ജോയിൻ്റ് സെക്രട്ടറി, തൃശൂർ അമല മെഡിക്കൽ കോളജ് ജോയിൻ്റ് ഡയറക്‌ടർ ഫാ.ഷിബു പുത്തൻപുര യ്ക്കൽ സിഎംഐ - ട്രഷറർ എന്നിവരാണു മറ്റു ഭാരവാഹികൾ.

മേഖലാ കോ-ഓർഡിനേറ്റർമാരായി ഫാ. ബിനു കുന്നത്ത് (തിരുവനന്തപുരം), ഫാ. ഉല്ലാസ് (കോട്ടയം), ഫാ. ക്ലൗഡിൻ ബിവേറ (എറണാകുളം), ഫാ. ഡെമിൻ (തൃശൂർ), സിസ്റ്റർ ജോസ്‌ന (മലബാർ) എന്നിവരെ തെരഞ്ഞെടുത്തു.

More Archives >>

Page 1 of 693