India - 2026

ബിഷപ്പ് പോത്തനാമുഴി ഫൗണ്ടേഷൻ അവാർഡ് ഫാ. ബോബി ജോസ് കട്ടിക്കാടിന്

പ്രവാചകശബ്ദം 16-09-2026 - Wednesday

മൂവാറ്റുപുഴ: കോതമംഗലം രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാർ മാത്യു പോത്തനാമുഴിയുടെ സ്‌മരണാർഥം ഏർപ്പെടുത്തിയ അവാർഡിന് ഫാ. ബോബി ജോസ് കട്ടിക്കാട് അർഹനായി. എഴുത്തുകാരനും സുവിശേഷപ്രഘോഷകനുമായ ഫാ. കട്ടിക്കാട് ഓൺലൈൻ മീഡിയയിലൂടെ സുവിശേഷ പ്രസംഗത്തിന് തുടക്കം കുറിച്ചയാളും തിയോ പബ്ലിക്കേഷൻസ് എഡിറ്ററുമാണ്.

സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ, ഓർഡിനറി, നിലത്തെഴുത്ത്, അകം, പുലർവെട്ടം തുടങ്ങിയവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇന്ന് മൂവാറ്റുപുഴ നിർമല കോളജിൽ നടക്കുന്ന ചടങ്ങിൽ കോതമംഗലം രൂപത വികാരി ജനറാൾ മോൺ. വിൻസെൻ്റ് നെടുങ്ങാട്ട് അവാർഡ് സമ്മാനിക്കുമെന്ന് ഫാ. തോമസ് പോത്തനാമുഴി അറിയിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »