
മുംബൈ: മുംബൈയിൽ മരിച്ച മലയാളി വൈദികന്റെ സംസ്കാരം ഇന്നു നടക്കും. കല്യാൺ രൂപതയിലെ ഖോപ്പോളി സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോൺ കൂവക്കുന്നേൽ (29) ആണ് കഴിഞ്ഞദിവസം പള്ളിമേടയിൽ മരിച്ചനിലയിൽ കാണപ്പെട്ടത്.
പത്തനംതിട്ട ചുങ്കപ്പാറയിൽ ബന്ധുക്കളുള്ള അദ്ദേഹം പൂനയിലാണു ജനിച്ചു വളർന്നത്. സംസ്കാരം ഇന്നു മൂന്നിന് പൂന കാലേവാഡി സെന്റ് അൽഫോൻസാ പള്ളിയിൽ.