Daily Saints - 2026

0: October 10 : വിശുദ്ധ ഫ്രാൻസിസ് ബോർഗിയ

ഷാജു പൈലി 04-10-2015 - Sunday

കാറ്റലോണിയിലെ പ്രഭുവും ജെസ്യൂട്ട്സിന്റെ മൂന്നാമത്തെ ജനറലുമായ ഫ്രാൻസിസ് ബോർഗിയ 1510-ൽ ആണ് ജനിച്ചത്. പിതാവിന്റെ തായ് വഴി നോക്കിയാൽ പോപ്‌ അലക്സാണ്ടർ ആറാമന്റെ പേരക്കുട്ടിയും മാതാവിന്റെ തായ് വഴി നോക്കിയാൽ 'ഫെർഡിനാൻഡ് ദി കത്തോലിക്ക്' ന്റെ മകന്റെ പേരക്കുട്ടിയുമായി വരും. തന്റെ പൂർവികർ ചെയ്ത പാപങ്ങൾക്കുള്ള ഒരു പ്രായശ്ചിത്തമായിരുന്നു ഇദ്ദേഹത്തിന്റെ വിശുദ്ധി നിറഞ്ഞ ജീവിതം.

ചാൾസ്‌ അഞ്ചാമൻ ചക്രവർത്തിയുടെ കൊട്ടാരത്തിലെ ഒരുയർന്ന പ്രഭുവും നാടുവാഴിയും എന്ന നിലയിൽ അദ്ദേഹം സമൂഹത്തിൽ വളരെയേറെ ബഹുമാനിതനായിരുന്നു. 1539 മെയ്‌ 1ന് മനോഹരിയായ ചക്രവർത്തിനി ഇസബെല്ലയുടെ പെട്ടെന്നുള്ള മരണവും, അവരുടെ ശരീരം ഗ്രാനഡായിലേക്ക് കൊണ്ടു പോകുന്ന വഴി വികൃതമായ അവരുടെ മുഖവും ദർശിച്ച മാത്രയിൽ തന്നെ ഇഹലോക സുഖങ്ങൾ വെടിയുന്നതിനും രാജാധിരാജനായ ദൈവത്തെ സേവിക്കുവാനും അദ്ദേഹം തീരുമാനമെടുത്തു.

1546-ൽ തന്റെ ഭാര്യയുടെ മരണത്തോടെ, അദ്ദേഹം ജീസസ് സൊസൈറ്റിയിൽ ചേരുകയും ഭൗതീക സുഖങ്ങളെല്ലാം പദവികളും എല്ലാം ഉപേക്ഷിച്ച് ഏകാന്തമായ ആത്മീയ ജീവിതം നയിക്കുവാൻ തീരുമാനമെടുത്തു.

വിശുദ്ധന്റെ എളിമ നിറഞ്ഞ ജീവിതമാതൃകയിൽ ചക്രവർത്തിയായ ചാൾസ് അഞ്ചാമൻ വരെ ആകൃഷനായിരുന്നു. സിംഹാസനം ത്യജിക്കുവനുള്ള ചക്രവർത്തിയുടെ തീരുമാനത്തിന് പിന്നിൽ വിശുദ്ധന്റെ ജീവിത മാതൃകയുടെ സ്വാധീനം വ്യക്തമാണ്. കഠിനമായ അച്ചടക്കവും ആത്മപീഡകളും നിറഞ്ഞ ജീവിത നയിച്ച വിശുദ്ധ ഫ്രാൻസിസ് ബോർഗിയ തന്നെ തന്നെ "ദരിദ്രനായ പാപി" എന്നാണ് വിളിച്ചിരുന്നത്. 1565-ൽ അദ്ദേഹം തന്റെ സന്യാസ സഭയുടെ ജനറലായി തീർന്നു. റോമിൽ വെച്ചാണ് വിശുദ്ധൻ മരണമടഞ്ഞത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »