Purgatory to Heaven. - October 2026

ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടിയുള്ള മഹത്തായ സമ്മാനം

സ്വന്തം ലേഖകന്‍ 15-10-2023 - Sunday

“കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തി കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ട് തന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും” (ലൂക്കാ 6:38).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 15

“സഹനമനുഭവിക്കുന്ന ആത്മാക്കള്‍ക്ക്‌ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും വിജയകരമായി തീരും. അവ ഒരിക്കലും നഷ്ടപ്പെടാത്തതിനാല്‍ അവര്‍ക്ക്‌ വേണ്ടിയുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും ഫലം കാണും. ഇത് ദൈവത്തെ മുഖാമുഖം കാണുകയെന്ന ഏറ്റവും മഹത്തായ സമ്മാനം ഈ ആത്മാക്കള്‍ക്ക്‌ നേടികൊടുക്കുന്നു. ഇതിനൊപ്പം തന്നെ അത് നമ്മുടെ കര്‍ത്താവിനും, അവന്റെ ധന്യയായ മാതാവിനും, വിശുദ്ധന്‍മാര്‍ക്കും ഉണ്ടാകുന്ന ആനന്ദത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും”

(ആംഗ്ലേയ ഗീതങ്ങളുടെ രചയിതാവും ഗ്രന്ഥകാരനുമായ ഫാദര്‍ ഫ്രെഡറിക് ഫാബര്‍).

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്‌ വേണ്ടി നിങ്ങളുടെ ബുദ്ധിമുട്ടുകളും, ക്ലേശങ്ങളും സന്തോഷപൂര്‍വ്വം സഹിക്കുക. തങ്ങള്‍ ഒറ്റക്കല്ലെന്നും, ഒരിക്കല്‍ തങ്ങള്‍ക്ക് ദൈവസാന്നിധ്യത്തിലേക്ക്‌ പ്രവേശിക്കുവാന്‍ കഴിയുമെന്നും അറിയുമ്പോള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സന്തോഷിക്കും എന്ന കാര്യം ഓര്‍ക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »