India - 2025
ഫാ. ടോമിന്റെ മോചനത്തിനായി രാമപുരത്ത് ഇന്ന് പ്രാർത്ഥന
സ്വന്തം ലേഖകന്‍ 11-11-2016 - Friday
രാമപുരം: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു പ്രത്യേക പ്രാർഥനയും വിശുദ്ധ കുർബാനയും നടത്തും. മോചനശ്രമങ്ങൾ നീണ്ടുപോകുന്നതിൽ കടുത്ത ആശങ്ക വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രാര്‍ത്ഥന കൂട്ടായ്മ നടത്തുന്നത്.
പ്രാർത്ഥനയ്ക്ക് ഫൊറോന വികാരി റവ.ഡോ. ജോർജ് ഞാറക്കുന്നേൽ നേതൃത്വം നൽകും, ഫാ. ജോർജ് വടക്കേൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. പിതൃവേദി, മാതൃവേദി, വിൻസെന്റ് ഡി പോൾ, ചെറുപുഷ്പം മിഷൻ ലീഗ്, കെസിവൈഎം തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പ്രാർത്ഥനാ ശുശ്രൂഷ സംഘടിപ്പിച്ചിരിക്കുന്നത്.
