
കൊച്ചി: സീറോ മലബാർ സഭയുടെ കീഴിൽ കേരളത്തിലുള്ള കോളജുകളിലെ കത്തോലിക്കാ വിദ്യാർഥി സംഘടനകളുടെ നേതൃസമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മൂന്നിനു നടക്കും. സിഎസ്എം, ജീസസ് യൂത്ത്, ഐക്കഫ് എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കും. എറണാകുളം–അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്യും. കാത്തലിക് മീഡിയ ഫൗണ്ടേഷൻ ചെയർമാൻ ശാന്തിമോൻ ജേക്കബ് പ്രഭാഷണം നടത്തും.
സീറോ മലബാർ സഭ ഉന്നതവിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, ഡോ. ചാക്കോച്ചൻ ഞാവള്ളിൽ, പ്രഫ. അനു ജോർജ്, ഡോ. വിപിൻ റോൾഡൻഡ് എന്നിവർ ചർച്ചകൾ നയിക്കും. ഭൂട്ടാനിൽനിന്നുള്ള പൂർണിമ ഗാനശുശ്രൂഷ നയിക്കും. കേരളത്തിലെ 65 കോളജുകളിൽനിന്നു വിദ്യാർഥി പ്രതിനിധികൾ പങ്കെടുക്കും.