India
കൗതുക കാഴ്ചയൊരുക്കി ഇന്‍ക്ലൂസീവ് കൊച്ചി സഹൃദയ ഫെസ്റ്റ്
അമല്‍ സാബു 02-12-2016 - Friday
അതിജീവനത്തിന്റെ കലകള്ക്കുമപ്പുറം അറിവും കൗതുകവും പകരുന്ന കാഴ്ചകളൊരുക്കി ഇന്‍ ക്ലുസീവ് കൊച്ചി- സഹൃദയ ഫെസ്റ്റ് ശ്രദ്ധേയമാകുന്നു. എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലാണ് ഭാരത് മാതാ കോളേജില്‍ ഭിന്നശേഷിയുള്ളവര്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശം ഒരുക്കിയിട്ടുള്ളത്. ഉപയോഗശേഷം വലിച്ചെറിയുന്ന പഴയകുപ്പികളും പാത്രങ്ങളും നിറം പൂശി കാഴ്ചമുറികളിലെ അലങ്കാരവസ്തുക്കളാക്കിയും തുണികളില്‍ മനോഹരമായ ചിത്രപ്പണികളൊരുക്കിയും പേപ്പര്‍ ബാഗുകളും അലങ്കാരപൂക്കളും ആഭരണങ്ങളുമൊക്കെ നിര്‍മ്മിച്ചും കാണികളെ അത്ഭുതപ്പെടുത്തുന്നത്.
വിവിധ സ്പെഷ്യല്‍ സ്കൂളുകളിലും പുനരധിവാസ കേന്ദ്രങ്ങളിലും നിന്നുള്ളവരാണ്. കുടകളും നോട്ട് ബുക്കുകളും ഡിറ്റര്‍ജന്റുകളും അച്ചാറുകളും മെഴുകുതിരുകളും ചവിട്ടികളും ഗ്ലാസ്സുകളിലെ പെയിന്റിഗുകളും സീരിയല്‍ സെറ്റുകളുമൊക്കെ മികവിന്റെ കാര്യത്തില്‍ ആരോടും കിടപിടിക്കുന്നവയാണ്. ശാരീരിക പരിമിതികളെ മറികടക്കുന്നതിനുള്ള തെറാപ്പി ഉപകരണങ്ങളുടെ പ്രദര്‍ശനവും സഹൃദയ ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഒളിംപ്യന്‍ ടി. സി യോഹന്നാന് നിര്‍വ്വഹിച്ചു. നാളെ വരെ പ്രദര്‍ശനം തുടരും.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate
















