India - 2025
കെസിബിസിയ്ക്കു പുതിയ സാരഥികള്‍: ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം പ്രസിഡന്റ്
സ്വന്തം ലേഖകന്‍ 07-12-2016 - Wednesday
കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) പുതിയ പ്രസിഡന്റായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം തെരഞ്ഞെടുക്കപ്പെട്ടു. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സ്‌ഥാനമൊഴിഞ്ഞതിനെത്തുടർന്നാണു നിയമനം. ഇന്നലെ പാലാരിവട്ടം പിഒസിയിൽ സമാപിച്ച കെസിബിസി സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
പത്തനംതിട്ട ബിഷപ്പ് യൂഹാനോൻ മാർ ക്രിസോസ്റ്റം വൈസ് പ്രസിഡന്റായും കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് സെക്രട്ടറി ജനറലായും തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ആരംഭിച്ച കേരള കാത്തലിക് കൗൺസിലിന്റെയും (കെസിസി) കെസിബിസിയുടെയും സംയുക്തസമ്മേളനം ഇന്നലെയാണ് അവസാനിച്ചത്. കേരള കത്തോലിക്കാ സഭയിലെ എല്ലാ മെത്രാന്മാരും സമ്മേളനത്തിൽ പങ്കെടുത്തു.
