
കൊച്ചി: ഡല്‍ഹി ഭക്ഷ്യ, പരിസ്ഥിതി വകുപ്പുമന്ത്രി ഇമ്രാന് ഹുസൈനും സോമനാഥ് ഭാരതി എംഎല്‍എയും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരം എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
ഭാരത സുറിയാനി സഭയുടെയും എറണാകുളം-അങ്കമാലി അതിരൂപതയുടെയും ചരിത്രം വിശദീകരിക്കുന്ന ഗ്രന്ഥം കര്‍ദിനാള്‍ ഇരുവര്‍ക്കും കൈമാറി. ആം ആദ്മി പാര്‍ട്ടി സ്റ്റേറ്റ് കണ്‍വീനര്‍ സി.ആര്. നീലകണ്ഠനും ഒപ്പമുണ്ടായിരുന്നു.