
കൊച്ചി: ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുന്നതിനു വേണ്ടി കെസിവൈഎം കൊച്ചി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകുന്നേരം തോപ്പുംപടി, കൊച്ചുപള്ളി ജംക്ഷനില്‍ വെച്ചു പ്രതിഷേധ പ്രാര്‍ത്ഥനാ സായാഹ്നം "കാരുണ്യ തീരം തേടി" - എന്ന പേരില്‍ സംഘടിപ്പിച്ചു.
കെസിവൈഎം കൊച്ചി രൂപതാ ഡയറക്റ്റര്‍ ഫാ. മെല്‍റ്റഡ് കൊല്ലശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രാര്‍ത്ഥനകള്‍ക്ക് ഫാ. സനീഷ് പുളിക്കപറമ്പില്‍ നേതൃത്വം നല്കി. നിയുക്ത പ്രസിഡന്റ് ശ്രീ. ജോസഫ് ദിലീപ് അധ്യക്ഷത വഹിച്ചു. നിയുക്ത ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കല്‍, ഡെല്ബന് അറക്കല്‍, കാസി പൂപ്പന, ജോബി പനക്കല്‍ ബിജു അറക്കപ്പാടത്ത്, നികിത കെ ജോസ്ലിന് സുമിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള് ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക