India

കുട്ടികളെ തല്ലി വളര്‍ത്തണമോ?: പുസ്തകം പ്രകാശനം ചെയ്തു

സ്വന്തം ലേഖകന്‍ 08-02-2017 - Wednesday

കൊച്ചി: അഡ്വ.ചാര്‍ളി പോള്‍ എഴുതി സ്പാര്‍ക്ക് ക്ലബ് പ്രസിദ്ധീകരിക്കു ''കുട്ടികളെ തല്ലി വളര്‍ത്തണമോ?'' എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാനചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, കെ.സി.ബി.സി. പ്രോ ലൈഫ് സംസ്ഥാന ജനറല്‍ സെക്ര'റി സാബു ജോസിന് കോപ്പി നല്‍കിയാണ് പ്രകാശനം ചെയ്തത്.

ചടങ്ങില്‍ കെ.സി.ബി.സി.ഡെപ്യൂട്ടി സെക്ര'റി റവ.ഡോ.വര്‍ഗ്ഗീസ് വള്ളിക്കാട്ട് അധ്യക്ഷനായിരുന്നു. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ.തോമസ് തൈത്തോട്ടം, ഫാ.ജോര്‍ജ് നേരേവീട്ടില്‍, പ്രസാദ് കുരുവിള, ഫാ.പോള്‍ കാരാച്ചിറ, ആന്റണി ജേക്കബ് ചാവറ, വി.ഡി.രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »