India - 2025
ഫാ.ടോം ഉഴുന്നാലിന്റെ മോചനം: ഉണ്ണീശോയുടെ വേഷമണിഞ്ഞ് 60 കുരുന്നുകള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി
സ്വന്തം ലേഖകന്‍ 14-02-2017 - Tuesday
പള്ളുരുത്തി: യെമന്‍ ഭീകരര്‍ ബന്ദിയാക്കിയ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് നടപടി ആവശ്യപ്പെട്ട് തിരുബാല സഖ്യ ദിനത്തില്‍ 60 ഓളം കുരുന്നുകള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവകയിലെ സാന്‍ ജുവാന്‍ സണ്‍ഡേ സ്കൂളിലെ കുട്ടികളാണ് ഉണ്ണീശോവസ്‌ത്രം ധരിച്ച് വിവിധ ഭാഷകളില്‍ കത്തെഴുതിയത്. കത്തെഴുത്തിനു മുന്‍പ് 9 നുള്ള ദിവ്യബലിക്ക് 60 ഉണ്ണീശോമാരും അള്‍ത്താരയില്‍ സന്നിഹിതരായിരിന്നു.
ദിവ്യബലിക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ മാതാപിതാക്കളോടൊപ്പം ഉണ്ണീശോവസ്‌ത്രം ധരിച്ചെത്തിയ കുരുന്നുകള്‍ അര മണിക്കൂര്‍ കൊണ്ട് കത്തെഴുതുകയും അത് കെ.വി. തോമസ് എം.പിക്ക് കൈമാറുകയും ചെയ്‌തു.കുട്ടികളുടെ ഫോട്ടോയും കത്തിനോടൊപ്പം പ്രിന്റ് ചെയ്‌തിട്ടുണ്ട്.
കെ.വി. തോമസ് എം.പിയുടെ നേതൃത്വത്തില്‍ വികാരി ഫാദര്‍ ടോമി ചമ്പക്കാട്, പാസ്‌റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടോജി കോച്ചേരി, മത ബോധന പ്രധാന അധ്യാപകന്‍ സെലസ്‌റ്റിന്‍ കുരിശുങ്കല്‍, ജോണി പുളിക്കല്‍ എന്നിവരും പ്രധാനമന്ത്രിയെ കണ്ട് കത്ത് സമര്‍പ്പിക്കാന്‍ ഡല്‍ഹിക്ക് പോകുന്നുണ്ട്. മദര്‍ സിസ്‌റ്റര്‍ അല്‍ഫോണ്‍സാ, സിസ്‌റ്റര്‍ സ്‌റ്റെഫി, സിസ്‌റ്റര്‍ സെനോബി, ജോബ് പുളിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‌കി.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക
