
തിരുവനന്തപുരം: യെമനിൽ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി പ്രധാനമന്ത്രിയെ നേരിൽ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത പ്രാവശ്യം പ്രധാനമന്ത്രിയെ കാണുമ്പോൾ വൈദികന്റെ മോചനത്തിന് വേണ്ടിയുള്ള കാര്യം അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽ പ്പെടുത്തുമെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. ഫാ. ടോം ഉഴുന്നാലിന്‍റെ മോചനവുമായി ബന്ധപ്പെട്ട് കെ.എം. മാണി എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.