India - 2025
കോട്ടയം അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി
സ്വന്തം ലേഖകന്‍ 15-02-2017 - Wednesday
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കര്‍ദിനാള്‍ മാർ ജോർജ് ആലഞ്ചേരി. ചേർപ്പുങ്കൽ സമരിറ്റൻ റിസോഴ്സ് സെന്ററിൽ മുത്തോലത്ത് ഓഡിറ്റോറിയത്തിന്റെയും സമരിറ്റൻ സംഗമത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സാമൂഹ്യ സേവനപ്രവർത്തനങ്ങളെ കർദിനാൾ അഭിനന്ദിച്ചു. മിയാവ് ബിഷപ് മാർ ജോർജ് പള്ളിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. ഏബ്രഹാം മുതലോത്ത്, ഫാ. മൈക്കിൾ എൻ.ഐ, വനിതാ കമ്മീഷൻ അംഗം ഡോ. ജെ. പ്രമീള ദേവി, ലിസി ഏബ്രഹാം, കെ.എസ്.എസ്. എസ് സെക്രട്ടറി ഫാ. ബിൻസ് ചേത്തലിൽ, ഫാ. സുജിത് കാഞ്ഞിരത്തുമ്മൂട്ടിൽ, ഫാ.ബിബിൻ കണ്ടോത്ത് എന്നിവർ പ്രസംഗിച്ചു.