India - 2025
ഈശോ അച്ചന്റെ ഒന്നാം ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുത്തത് ആയിരകണക്കിനു വിശ്വാസികള്‍
സ്വന്തം ലേഖകന്‍ 10-02-2017 - Friday
കോതമംഗലം: കോതമംഗലം രൂപതയിലെ ആത്മീയശുശ്രൂഷാ മേഖലകളിൽ സജീവസാന്നിധ്യമായിരുന്ന ഈശോ അച്ചന് എന്ന പേരില്‍ അറിയപ്പെടുന്ന ഫാ. മാത്യു മുണ്ടയ്ക്കലിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്തത് ആയിരകണക്കിന് വിശ്വാസികള്‍. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. വികാരി ജനറാൾമാരായ മോണ്‍. ജോർജ് ഓലിയപ്പുറം, മോണ്‍. ജോർജ് കാര്യാമഠം, ഫാ. ജോർജ് മുണ്ടയ്ക്കൽ, ഫാ. ജോസ് വേങ്ങൂരാൻ എന്നിവരുൾപ്പെടെ രൂപതയിലെ നിരവധി വൈദികർ സഹകാർമികരായിരുന്നു.
കബറിടത്തിൽ നടത്തിയ പ്രാർഥനാ ശുശ്രൂഷയിലും ഓഡിറ്റോറിയത്തിൽ നടത്തിയ അനുസ്മരണ പ്രാർത്ഥനയിലും മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഈശോ അച്ചന്റെ ജിവചരിത്ര ഗ്രന്ഥത്തിന്റെ ആദ്യപ്രതി കോതമംഗലം എംഎൽഎയും ഈശോ അച്ചന്റെ ജ്യേഷ്ഠസഹോദരപുത്രിയുടെ മകനുമായ ആന്റണി ജോണിനു നൽകി മാർ മഠത്തിക്കണ്ടത്തിൽ പ്രകാശനം ചെയ്തു. ദിവ്യബലിയിലും അനുസ്മരണ ശുശ്രൂഷകളിലും ശ്രാദ്ധസദ്യയിലും രൂപതയിലെ വൈദികർ, സന്യസ്തർ, മത, രാഷ്ട്രീയ, സാമൂഹ്യ നേതാക്കൾ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു.
