India - 2025
കത്തോലിക്ക കോണ്‍ഗ്രസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി
സ്വന്തം ലേഖകന്‍ 29-04-2017 - Saturday
കോട്ടയം: കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഒരു വർഷത്തെ ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കമായി. ആഘോഷത്തിന്റെ ഭാഗമായി വിശുദ്ധ തോമാശ്ലീഹായുടെയും അൽഫോൻസാമ്മയുടെയും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും എവുപ്രസ്യാമ്മയുടെയും മാർ മാത്യു മാക്കീലിന്റെയും പുത്തൻപറന്പിൽ തൊമ്മച്ചന്റെയും സിസ്റ്റർ റാണി മരിയയുടെയും ഛായചിത്രങ്ങൾ മാമ്മൻ മാപ്പിള ഹാളിൽ ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയുടെ സാന്നിധ്യത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഏറ്റുവാങ്ങി.
വിശാലമായ മനോഭവത്തോടെയും ഐക്യത്തോടെയും കത്തോലിക്കാ കോണ്‍ഗ്രസ് മുന്നോട്ടുപോകണമെന്നും മാർ ജോസഫ് പെരുന്തോട്ടം പതാക ഉയർത്തലിനുശേഷം നൽകിയ സന്ദേശത്തിൽ പറഞ്ഞു. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. ജിയോ കടവി, പ്രസിഡന്റ് വി.വി. അഗസ്റ്റിൻ, ജനറൽ സെക്രട്ടറി ബിജു പറയന്നിലം, കോട്ടയം അതിരൂപത വികാരി ജനറാൽ മോണ്‍. മൈക്കിൾ വെട്ടിക്കാട്ട്, ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടർ ഫാ. ഫ്രാൻസിസ് കാരുവേലി, സംസ്ഥാന നേതാക്കളായ ടോണി ജോസഫ്, സാജു അലക്സ്, ഡേവിസ് പുത്തൂർ, സൈബി അക്കര, ബേബി പെരുമാലി, ഡേവിസ് തുളുവത്ത്, പ്രഫ. ജോസുകുട്ടി ഒഴുകയിൽ, ടോമി ഇളന്തോട്ടം, ജാൻസെൻ ജോസഫ് പുതുപ്പറന്പിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഉച്ചകഴിഞ്ഞു നടന്ന പൊതുസമ്മേളനം കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ഇതര സമുദായങ്ങളോടു ചേർന്നു നിന്നു കത്തോലിക്കാ സമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും നന്മയാണു പ്രസ്ഥാനം ലക്ഷ്യമിടുന്നതെന്നും മാർ മാത്യു മൂലക്കാട്ട് പറഞ്ഞു.
കാലോചിതമായ കർമപരിപാടികൾക്കുരൂപം നൽകി, കത്തോലിക്കാ കോണ്‍ഗ്രസിന്റെ അംഗബലം ശക്തിപ്പെടുത്തണമെന്നു ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഓര്‍മ്മിപ്പിച്ചു. പള്ളികൾക്കൊപ്പം പള്ളിക്കൂടങ്ങളും സ്ഥാപിച്ച് തലമുറകളെ അറിവിന്റെ വെളിച്ചത്തിലേക്കു നയിച്ചതിൽ കത്തോലിക്കാ കോണ്‍ഗ്രസിനും ക്രൈസ്തവ പ്രസ്ഥാനങ്ങൾക്കുമുള്ള പങ്ക് വലുതാണെന്നു ശിവഗിരി മഠം ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി വ്യക്തമാക്കി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ബിജു പറയന്നിലം, ന്യൂനപക്ഷ കമ്മീഷൻ അംഗം ബിന്ദു തോമസ്, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്റ്റീഫൻ ജോർജ്, കെസിഎഫ് വൈസ് പ്രസിഡന്റ് സെലിൻ സിജോ, ട്രഷറർ ജോസുകുട്ടി മാടപ്പള്ളി, ബേബി പെരുമാലി, ഡേവീസ് തുളുവത്ത്, പ്രഫ. ജോസുകുട്ടി ഒഴുകയിൽ, ടോണി ജോസഫ്, സാജു അലക്സ്, സൈബി അക്കര, ഡേവീസ് പുത്തൂർ തുടങ്ങിയവര്‍ പ്രസംഗിച്ചു.