Videos

ഫാ.ടോം ഉഴുന്നാലിന്റെ പുതിയ ദൃശ്യങ്ങള്‍

സ്വന്തം ലേഖകന്‍ 10-05-2017 - Wednesday

ഭീകരര്‍ ബന്ധിയാക്കിയിട്ടുള്ള ഫാ.ടോം ഉഴുന്നാലിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടത്തി വരുന്ന മോചനത്തിനായുള്ള ശ്രമങ്ങള്‍ പരാജയമാണെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.

വീഡിയോയില്‍’ 15-4-2017′ എന്ന് തീയ്യതി രേഖപ്പെടുത്തിയ പ്ലകാര്‍ഡും മടിയില്‍ വച്ചാണ് ടോം ഉഴുന്നാലില്‍ സംസാരിക്കുന്നത്. അത്യധികം അവശതയോടെയും നിരാശയോടെയുമാണ് ഫാ. ടോമിനെ വീഡിയോയില്‍ കാണുന്നത്.

‘ഇന്ത്യന്‍ സര്‍ക്കാരിന്റെ നിരുത്തരവാദപരമായ പെരുമാറ്റം തന്നെ വേദനിപ്പിക്കുന്നുവെന്നും ‘എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ എന്താണ് നിങ്ങള്‍ക്ക് എന്റെ മോചനത്തിനായി ചെയ്യാന്‍ കഴിയുക? ദയവായി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക. അതിനായി ദൈവം അനുഗ്രഹിക്കട്ടെ’ എന്നുമാണ് വീഡിയോയില്‍ ഫാ. ടോം പറയുന്നത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »