India - 2025

സന്തോഷത്തോടൊപ്പം സങ്കടങ്ങളും അറിയിച്ച് കൊണ്ട് കുട്ടികളെ വളര്‍ത്തണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

സ്വന്തം ലേഖകന്‍ 07-07-2017 - Friday

കൊ​​​ച്ചി: കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ സ​​​ന്തോ​​​ഷത്തോടൊപ്പം സ​​​ങ്ക​​​ട​​​ങ്ങ​​​ളും അ​​​റി​​​യി​​​ച്ചു​​​കൊ​​​ണ്ടു​​​ത​​​ന്നെ കു​​​ട്ടി​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ജാ​​​ഗ്ര​​​ത കാ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന് പാ​​​ലാ രൂപത ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്. കെ​​​സി​​​എ​​​സ്എ​​​ലി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​വ​​​ർ​​​ത്ത​​​ന​​വ​​ർ​​ഷ ഉ​​​ദ്ഘാ​​​ട​​​നം ചെയ്തു സംസാരിക്കുകയായിരിന്നു അ​​​ദ്ദേ​​​ഹം. മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ വേ​​​ദ​​​ന മ​​​ന​​​സി​​​ലാ​​​ക്കു​​​ക മാ​​​ത്ര​​​മ​​​ല്ല ആ ​​​ജീ​​​വി​​​ത അ​​​വ​​​സ്ഥ​​​ക​​​ളോ​​​ടു ക്രി​​​സ്തീ​​​യ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കു​​​വാ​​​നു​​​ള്ള മ​​​ന​​​സാ​​​ന്നി​​​ധ്യ​​​വും കു​​​ട്ടി​​​ക​​​ൾ​​​ക്കു പ​​​ക​​​ർ​​​ന്നു ന​​​ൽ​​​കണമെന്നും അദ്ദേഹം പറഞ്ഞു.

പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ലെ ജീ​​​വി​​​ത ചി​​​ത്ര​​​ങ്ങ​​​ളോ​​​ടൊ​​​പ്പം യ​​​ഥാ​​​ർ​​​ഥ​ ജീ​​​വി​​​ത​​​വും കു​​​ട്ടി​​​ക​​​ളെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ അ​​​ധ്യാ​​​പ​​​ക​​​രും ശ്ര​​​ദ്ധിക്കണം. കു​​​ട്ടി​​​ക​​​ളെ ജീ​​​വി​​​ത യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് അ​​​വ​​​രെ ത​​​ള​​​ർ​​​ത്താ​​​ന​​​ല്ല; ഏ​​​തു പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലും ജീ​​​വി​​​ക്കു​​​വാ​​​നു​​​ള്ള ആ​​​ത്മ​​​വി​​​ശ്വാ​​​സം വ​​​ള​​​ർ​​​ത്താ​​​നാ​​​ണ്. ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

സമ്മേളനത്തില്‍ കെ​​​സി​​​എ​​​സ്എ​​​ലി​​​ന്‍റെ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്തു​​​ക്കു​​​ട്ടി കു​​​ത്ത​​​നാ​​​പ്പി​​​ള്ളി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ ഡ​​​യ​​​റ​​​ക്ട​​​റ​​​ർ ഫാ. ​​​തോം​​​സ​​​ണ്‍ പ​​​ഴ​​​യ​​​ചി​​​റ​​​പീ​​​ടി​​​ക​​​യി​​​ൽ, ജ​​​ന​​​റ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ സി​​​റി​​​യ​​​ക് ന​​​രി​​​ത്തൂ​​​ക്കി​​​ൽ, പാ​​​ലാ രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​കു​​​ര്യ​​​ൻ ത​​​ട​​​ത്തി​​​ൽ, കെ.​​​ജെ. സാ​​​ലി, സി​​​സ്റ്റ​​​ർ ഡോ. ​​​ജാ​​​ൻ​​​സ​​​മ്മ തോ​​​മ​​​സ്, സ്റ്റു​​​ഡ​​​ന്‍റ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സി ജോ​​​സ​​​ഫ് തുടങ്ങിയവര്‍ പ്ര​​​സം​​​ഗി​​​ച്ചു.


Related Articles »