India - 2025

കര്‍ഷകര്‍ക്കായി ശക്തമായ മുന്നേറ്റങ്ങള്‍ ഉണ്ടാകണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 19-07-2017 - Wednesday

കൊ​​​ച്ചി: ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​യി ശ​​​ക്ത​​​മാ​​​യ മു​​​ന്നേ​​​റ്റ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക​​​ണമെന്ന്‍ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് കേ​​​ന്ദ്ര​​​സ​​​മി​​​തി യോ​​​ഗം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​ന ശ​​​ക്തി​​​പ്പെ​​​ടു​​​ന്ന​​​തി​​​ലൂ​​​ടെ ജ​​​ന​​​കീ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ലു​​​ള്ള രാ​​​ഷ്ട്രീ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കാ​​ൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റ​​​ബ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ർ​​​ഷി​​​ക ഉ​​ത്​​​പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല ഇ​​​ടി​​​യു​​​ന്ന​​​തി​​​നും കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ നാ​​​ൾ​​​ക്കു​​​നാ​​​ൾ വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​നും കാ​​​ര​​​ണം അ​​​സം​​​ഘ​​​ടി​​​ത​​​രാ​​​യ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് രാ​​​ഷ്ട്രീ​​​യ സ്വാ​​​ധീ​​​നം ഇ​​​ല്ലാ​​​ത്ത​​​തു​​​കൊ​​​ണ്ടാ​​​ണ്. എ​​​ന്നും അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന വി​​​ഭാ​​​ഗ​​​മാ​​​യി ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ജീ​​​വി​​​ക്കാ​​​ൻ സാ​​​ധ്യ​​​മ​​​ല്ല. ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​യി ശ​​​ക്ത​​​മാ​​​യ മു​​​ന്നേ​​​റ്റ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക​​​ണം. വ​​​ള​​​ർ​​​ന്നു​​​വ​​​രു​​​ന്ന ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​ന് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ മു​​​ഖ്യ​​പ​​​ങ്ക് വ​​​ഹിക്കാനുണ്ടെന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പറഞ്ഞു.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ശ​​​താ​​​ബ്ദി ആ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന മെ​​​മ്പ​​​ർ​​​ഷി​​​പ്പ് കാമ്പ​​​യി​​​നി​​​ലൂ​​​ടെ ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം യൂ​​​ണി​​​റ്റു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​ത് സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മാ​​​ണെ​​​ന്നു ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ബി​​​ഷ​​​പ് ല​​​ഗേ​​​റ്റ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ പ​​​റ​​​ഞ്ഞു. പ്ര​​​സി​​​ഡ​​​ന്‍റ് വി.​​വി. അ​​​ഗ​​​സ്റ്റി​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, കേ​​​ന്ദ്ര ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജോ​​​സു​​​കു​​​ട്ടി മാ​​​ട​​​പ്പ​​​ള്ളി, സാ​​​ജു അ​​​ല​​​ക്സ്, ബേ​​​ബി പെ​​​രു​​​മാ​​​ലി​​​ൽ, ഡേ​​​വീ​​​സ് തു​​​ളു​​​വ​​​ത്ത് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


Related Articles »