India - 2025
ദൈവദാസി സിസ്റ്റര്‍ മരിയ സെലിന്റെ അറുപതാം ചരമവാര്‍ഷികം നാളെ
സ്വന്തം ലേഖകന്‍ 21-07-2017 - Friday
കണ്ണൂര്‍: മലബാറിലെ പ്രഥമ ദൈവദാസിയും ഉര്‍സുലൈന്‍ സഭാംഗവുമായ സിസ്റ്റര്‍ മരിയ സെലിൻ കണ്ണനായ്ക്കലിന്റെ അറുപതാം ചരമവാര്‍ഷികം നാളെ ആചരിക്കും. രാവിലെ 9.30 ന് കണ്ണൂര്‍ പയ്യാമ്പലം ഉര്‍സുലൈന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങ് ദൈവദാസിയുടെ കബറിടത്തിൽ നടക്കുന്ന പ്രാർഥനാശുശ്രൂഷയോടെ ആരംഭിക്കും. 10ന് തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. സൂസപാക്യത്തിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന സമൂഹ ദിവ്യബലിയില്‍ കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനപ്രഘോഷണം നടത്തും.
തുടര്‍ന്നു നടക്കുന്ന അനുസ്മരണ സമ്മേളനം തലശ്ശേരി ആർച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. മുന്‍ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. റവ. ഡോ. ചെറിയാൻ തുണ്ടുപറന്പിൽ സിഎംഐ നാമകരണ നടപടി വിശദീകരിക്കും. ആർച്ച്ബിഷപ് ഡോ. എം.സൂസപാക്യം, ബിഷപ്പുമാരായ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ഡോ. വിൻസെന്റ് സാമുവൽ, ഡോ. വർഗീസ് ചക്കാലയ്ക്കൽ, ഡോ. ജോസഫ് മാർ തോമസ്, മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ഡോ. ടി. ജോസഫ് രാജാറാവു, മാർ ജോസഫ് പണ്ടാരശേരിൽ തുടങ്ങിയവർ അനുഗ്രഹപ്രഭാഷണം നടത്തും.
മോൺ. ക്രിസ്റ്റഫർ ലോറൻസ്, മോൺ. ക്ലാരൻസ് പാലിയത്ത്, സിസ്റ്റർ ഡാനിയേല, ഫാ. എം.കെ. ജോർജ്, സിസ്റ്റർ രൂപ പനച്ചിപ്പുറം, ആന്റണി നൊറോണ എന്നിവർ പ്രസംഗിക്കും. ഉർസുലൈൻ സന്യാസിനി സഭ സുപ്പീരിയർ ജനറൽ സിസ്റ്റർ എൽവീറ മറ്റപ്പള്ളി സ്വാഗതവും പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വിനയ പുരയിടത്തിൽ നന്ദിയും പറയും. ഉര്‍സുലൈന്‍ സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള മൂന്ന് ഓട്ടോറിക്ഷകളുടെ താക്കോല്‍ദാനവും ചടങ്ങിൽ നടത്തും. അഖിലകേരള മെഗാ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടക്കും.