India - 2025
പരിവര്‍ത്തിത ക്രൈസ്തവ ശിപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന് വായ്പാതുകയില്‍ വര്‍ദ്ധനവ്
സ്വന്തം ലേഖകന്‍ 19-07-2017 - Wednesday
തിരുവനന്തപുരം: പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപറേഷൻ നൽകുന്ന വായ്പകളിലും ഗ്രാന്റുകളിലും വര്‍ദ്ധനവ് വരുത്തി. ഭവന നിർമാണം, സർക്കാർ, അർധസർക്കാർ ജീവനക്കാർക്കുള്ള വ്യക്തിഗത വായ്പ, വിവാഹ വായ്പകളിൽ നിലവിൽ നൽകുന്ന വായ്പ തുകയേക്കാൾ ഒരു ലക്ഷം രൂപയുടെ വർധനയാണു വരുത്തിയിരിക്കുന്നത്. ഭൂരഹിത ഭവനരഹിത വായ്പത്തുകയിൽ രണ്ടേകാൽ ലക്ഷം രൂപയും ഭവന പുനരുദ്ധാരണ വായ്പയിൽ 50,000 രൂപയും കൂട്ടി.
നടപ്പുവർഷം ഏഴു കോടി രൂപയാണ് വിവിധ വായ്പകൾക്കും ഗ്രാന്റുകൾക്കുമായി സർക്കാർ അനുവദിച്ചിരിക്കുന്നത്. 2018 മാർച്ചിനകം തുക മുഴുവനായും വിതരണം ചെയ്യുമെന്നും കോർപറേഷൻ ചെയർമാൻ മത്തായി ചാക്കോ പത്രസമ്മേളനത്തിൽ അറിയിച്ചു.
തുക വർധിപ്പിച്ച വായ്പാ പദ്ധതികളുടെ വിവരങ്ങൾ ചുവടെ: പദ്ധതികൾ, വർധിപ്പിച്ച വായ്പാ തുക, നിലവിലെ തുക ബ്രായ്ക്കറ്റിൽ, പലിശ നിരക്ക് ശതമാനത്തിൽ, തിരിച്ചടവ് കാലാവധി (മാസം) എന്ന ക്രമത്തിൽ.
ഭവന നിർമാണ വായ്പ-3,00,000 (2,00,000)-അഞ്ച്-144. ഭവന പുനരുദ്ധാരണ വായ്പ-1,00,000 (50,000)-ആറ്-120. വിവാഹ വായ്പ-2,00,000 (1,00,000)-നാല്-60. ഭൂരഹിത ഭവനരഹിത വായ്പ-5,25,000 (3,00,000)-അഞ്ച്-120. സർക്കാർ- അർധസർക്കാർ ജീവനക്കാർക്കുള്ള വ്യക്തിഗത വായ്പ- 3,00,000 (2,00,000)- പത്ത്-60.